അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സംസ്ഥാനത്ത് അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്. മിക്ക ജില്ലകളിലും സാധാരണയിലും കൂടുതൽ ഡിഗ്രി സെൽഷ്യസിലാണ് താപനില റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ ചില ജില്ലകളിൽ ഉഷ്‌ണതരംഗ മുന്നറിയിപ്പുകളും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്. ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച്, വരുന്ന 29ാം തീയതി പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കേരളത്തിൽ ഇന്ന് (26/04/2026) താപനില ഉയർന്ന് തന്നെ തുടരും. വിവിധയിടങ്ങളിൽ അത്യുഷ്ണ മുന്നറിയിപ്പുണ്ട്. പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം ജില്ലയിൽ 39 °C വരെയും; പത്തനംതിട്ട, തൃശ്ശൂർ, കോഴിക്കോട്, കാസറഗോഡ് ജില്ലകളിൽ 38 °C വരെയും; കോട്ടയം, എറണാകുളം, മലപ്പുറം,കണ്ണൂർ ജില്ലകളിൽ *37 °C വരെയും; തിരുവനന്തപുരം,ആലപ്പുഴ ജില്ലകളിൽ 36°C വരെയും താപനില ഉയരാൻ (സാധാരണയെക്കാൾ 3 to 4˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്ന് ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.അതേസമയം വെന്തുരുകുന്ന ചൂടിലും ആശ്വാസമായി വിവിധയിടങ്ങളിൽ മഴയെത്തും. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ഏപ്രിൽ 29ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും; 27/04/2026 മുതൽ 29/04/2026 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha
























