Widgets Magazine 

14
Nov / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി.... രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ഹൈദരാബാദ് മറികടക്കുകയായിരുന്നു.

26 APRIL 2026 08:03 AM IST
മലയാളി വാര്‍ത്ത

രാജസ്ഥാന് വേണ്ടി കൗമാരതാരം വൈഭവ് സൂര്യവംശിയുടെ സെഞ്ചുറിയും പാഴായി. രാജസ്ഥാൻ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യം 18.3 ഓവറിൽ ഹൈദരാബാദ് മറികടക്കുകയായിരുന്നു. ഹൈദരാബാദിന് അഞ്ചു വിക്കറ്റിന്റെ ജയം. അഭിഷേക് ശർമയും ഇഷാൻ കിഷനും അർധസെഞ്ചുറിയോടെ തിളങ്ങി. രാജസ്ഥാന് വേണ്ടി വൈഭവ് 37 പന്തിൽ നിന്ന് 103 റൺസെടുത്താണ് പുറത്തായത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽ തന്നെ ട്രാവിസ് ഹെഡിനെ(6) നഷ്ടമായി. എന്നാൽ ഹൈദരാബാദ് പതറിയില്ല. രണ്ടാം വിക്കറ്റിൽ അഭിഷേക് ശർമയും ഇഷാൻ കിഷനും ചേർന്ന് സ്‌കോറുയർത്തി.

രാജസ്ഥാൻ ബൗളർമാരെ ഇരുവരും മാറി മാറി പ്രഹരിച്ചു. സിക്സറുകൾ പറപറന്നതോടെ പവർപ്ലേയിൽ സ്‌കോർ 89 ലെത്തി. പിന്നാലെ അഭിഷേകും കിഷനും ഫിഫ്റ്റി തികച്ചു. അഭിഷേക് 29 പന്തിൽ നിന്ന് 57 റൺസെടുത്ത് പുറത്തായി. അതോടെ എസ്ആർഎച്ച് പത്തോവറിൽ 139-2 എന്ന നിലയിലായി. പിന്നീട് കത്തിക്കയറിയ ഇഷാൻ കിഷൻ അതിവേഗം സ്‌കോറുയർത്തി. എന്നാൽ ഇഷാനെയും പുറത്താക്കി രാജസ്ഥാൻ തിരിച്ചടിക്കുകയും ചെയ്തു. 31 പന്തിൽ 74 റൺസാണ് താരത്തിന്റെ സമ്പാദ്യം. നാലാം വിക്കറ്റിൽ ഒന്നിച്ച ഹെന്റിച്ച് ക്ലാസനും നിതീഷ് കുമാർ റെഡ്ഡിയുമാണ് പിന്നീട് എസ്ആർഎച്ച് ഇന്നിങ്സ് മുന്നോട്ടുനയിച്ചത്. കരുതലോടെയാണ് ഇരുവരും കളിച്ചത്. 16 ഓവർ അവസാനിക്കുമ്പോൾ 193-3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ടീമിനെ ലക്ഷ്യത്തിന് അടുത്തെത്തിച്ചതിന് പിന്നാലെ ഇരുവരും പുറത്തായി. നിതീഷ് കുമാർ 18 പന്തിൽ നിന്ന് 36 റൺസെടുത്തപ്പോൾ ക്ലാസൻ 24 പന്തിൽ നിന്ന് 29 റൺസെടുത്തു. 18.3 ഓവറിൽ ഹൈദരാബാദ് ലക്ഷ്യത്തിലെത്തുകയും ചെയ്തു.

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടിലെ മധുരയിലുള്ള പാലങ്കാനത്തം ബൈപ്പാസ് റോഡിലെ തനിഷ്‌ക് ജ്വല്ലറി ഷോറൂമിൽ നടന്ന വൻ സ്വർണ്ണ മോഷണത്തിൽ ഒരു യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ.  (3 hours ago)

റാങ്ക് പട്ടികയിൽ നിന്ന് നിയമനം ആവശ്യപ്പെട്ട് സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥി വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായതായി ആശുപത്രി അധികൃതർ  (3 hours ago)

വേദിയിൽ വൻ അപകടം പ്രോട്ടോകോൾ മറന്ന് മോദി കുഴഞ്ഞുവീണ് 70കാരി ഞെട്ടി SPG..! പിന്നെ സംഭവിച്ചത്  (3 hours ago)

സ്ത്രീധനത്തിന്റെ പേരില്‍ വിദേശത്ത് വെച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍...രുവനന്തപുരത്ത് വിമാനമിറങ്ങിയ പ്രതിയെ ഷാഡോ പൊലീസ് തടഞ്ഞുവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു  (3 hours ago)

നുണകൾ വന്നതുപോലെ തന്നെ അപ്രത്യക്ഷമാകും; സത്യത്തിന് മാത്രമേ സ്ഥായിയായ നിലനിൽപ്പുള്ളൂ: അബിൻ വർക്കിക്ക് മുൻ മന്ത്രി വീണാ ജോർജിന്റെ മറുപടി  (3 hours ago)

നിന്റെ അമ്മ ചത്തു, വേറെ അമ്മയെ കൊണ്ടുതരാം’: മക്കളെ കെട്ടിയിട്ട അവരുടെ മുന്നിലിട്ട് ഭാര്യയെ കുത്തിക്കൊന്ന് ഭർത്താവ്  (4 hours ago)

108-ാം സ്ഥാപകദിനം ആഘോഷിച്ച് യൂണിയൻ ബാങ്ക്...  (4 hours ago)

"അയ്യോ മോൾ തൂങ്ങി മരിച്ചതാ സാറേ..!" തന്തയുടെ ഓവർആക്ടിങ് കൈയോടെ തൂക്കി..! കൊന്ന് കെട്ടിത്തൂക്കി...കാരണം പുറത്ത്  (4 hours ago)

ആഗോള ജിഡിപിയേക്കാള്‍ വേഗത്തില്‍ വ്യോമയാന മേഖല വളരുന്നതായി നാവിക് ടെക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍  (4 hours ago)

റിമി ടോമിയും ലിബിൻ മാത്യുവും വിവാഹിതരായി; ചടങ്ങുകൾ മുംബൈയിൽ...  (4 hours ago)

ഈ തോന്നിവാസം ഇങ്ങോട്ട് വേണ്ട പേടിപ്പിക്കാൻ വന്ന സഖാക്കന്മാരെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് VVR മേയർ അറിഞ്ഞിട്ട് മതി  (4 hours ago)

പക്ഷാഘാത ചികിത്സ സാധാരണക്കാര്‍ക്ക് താങ്ങാനാവുന്നതാകണം: വൈസ് അഡ്മിറല്‍ ശങ്കര്‍ സുബ്രഹ്മണ്യന്‍ ഏഷ്യന്‍ സ്ട്രോക്ക് സമ്മര്‍ സ്കൂള്‍ 2026-ന് തുടക്കമായി  (4 hours ago)

കണ്ടന്‍റ് ക്രിയേറ്റര്‍മാര്‍ പ്രാദേശികമായി ചിന്തിക്കുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് ഹഡില്‍ ഗ്ലോബല്‍  (4 hours ago)

ഇരട്ടി വേഗത്തിൽ കടൽ കരയിലേക്ക് കയറുന്നു; ഭൂമിയിലെ 15,000 ജീവിവർഗങ്ങൾ വൻ വംശനാശ ഭീഷണിയിൽ...  (4 hours ago)

കാലാവസ്ഥയിൽ മാറ്റം; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ 'അക്‌വാൻ' ചുഴലിക്കാറ്റിന് സാധ്യത...  (4 hours ago)

Malayali Vartha Recommends