ജയലളിതയ്ക്കെതിരെ പാട്ടുപാടിയതിന് അറസ്റ്റ് ചെയ്ത നാടോടിഗായകന് ജാമ്യം

ജയലളിതയ്ക്കെതിരെ പാട്ടുപാടിയതിന് പൊലീസ് അറസ്റ്റ് ചെയ്ത നാടോടി ഗായകനും മദ്യവിരുദ്ധ പ്രവര്‍ത്തകനുമായ എസ്.കോവന് ജാമ്യം ലഭിച്ചു.
ഇയാള്‍ക്കെതിരായ കേസില്‍ അപകീര്‍ത്തി കുറ്റം നിലനില്‍ക്കില്ലെന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍.ഔദിനാഥന്‍ നിരീക്ഷിച്ചു.
5000 രൂപയുടെ ആള്‍ജാമ്യത്തിലും ആവശ്യപ്പെടുമ്പോഴൊക്കെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് പുറത്തുവിടാന്‍ തീരുമാനിച്ചത്.
തീവ്ര ഇടതുപക്ഷ ചായ്‌വുള്ള കലാസാസ്‌കാരിക സംഘടന മക്കള്‍ കലൈ ഇലക്കിയ കഴകത്തിന്റെ പ്രചാരകനാണ് 54-കാരനായ കോവന്‍.
മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ അപകീര്‍ത്തികരമായ ഇലക്ടോണിക് കണ്ടന്റ് അപ്‌ലോഡ് ചെയ്തതിനും പൊതുസമാധാനത്തെ ഹനിയ്ക്കുന്ന പ്രവൃത്തിക്കും ഒക്ടോബര്‍ 30-നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ പ്രാദേശിക കോടതി വിധിച്ചിരുന്നത് നവംബര്‍ ഏഴിന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു.
അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ചില തമിഴ് വെബ്‌സൈറ്റുകളിലും വാട്ട്‌സ്ആപ്പിലും വൈറലായതോടെയാണ് അറസ്റ്റുണ്ടായത്. മദ്യവില്‍പന സംബന്ധിച്ച സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കുന്ന പാട്ടില്‍ ജയലളിതയ്‌ക്കെതിരായ നേരിട്ടുള്ള പരാമര്‍ശങ്ങളുണ്ടെന്നതാണ് കുറ്റമായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























