പരീക്ഷയില്‍ തോറ്റതിന് മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥി പുനര്‍ മൂല്ല്യനിര്‍ണയത്തില്‍ ജയിച്ചു

ശ്രീനഗറിലെ സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ ഒന്നാം വര്‍ഷ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ് വിദ്യാര്‍ഥിയായ മുഹമ്മദ് അദ്‌നന്‍ ഹിലാലാണ് (17) ഇല്ലാത്ത തോല്‍വിയുടെ പേരില്‍ ജീവനൊടുക്കിയത്. മുഹമ്മദ് അദ്‌നന് ഒന്നാം സെമസ്റ്റര്‍ പരീക്ഷയില്‍ ഫിസിക്‌സില്‍ ലഭിച്ച നൂറില്‍ 25 മാര്‍ക്ക് മാത്രമാണ്. 33 ആണ് പാസ് മാര്‍ക്ക്. തന്റെ ഇഷ്ടവിഷയമായ ഫിസിക്‌സ് തോറ്റത് മുഹമ്മദിന് താങ്ങാനായില്ല. ഇന്റര്‍നെറ്റില്‍ നിന്ന് ഫലമറിഞ്ഞ ഉടനെ ഝലം നദിയില്‍ ചാടി മരിക്കുകയായിരുന്നു. നാലു ദിവസത്തിനുശേഷമാണ് മുഹമ്മദിന്റെ ജഡം ലഭിച്ചത്. പഠിക്കാന്‍ മിടുക്കനായ മകന്റെ തോല്‍വിയില്‍ വിശ്വാസം വരാത്ത അച്ഛന്‍ ഫിസിക്‌സ് ഉത്തരപ്പേപ്പര്‍ പുനര്‍മൂല്ല്യനിര്‍ണയത്തിന് അയച്ചിരുന്നു.
നാലു മാസം കഴിഞ്ഞ് മുഹമ്മദിന്റെ പുനര്‍മൂല്ല്യ നിര്‍ണയത്തിന്റെ ഫലം വന്നപ്പോള്‍ എല്ലാവരും ഞെട്ടി. ഫിസിക്‌സില്‍ 48 മാര്‍ക്ക്. ഇതടക്കം മൊത്തം എഴുപത് ശതമാനം മാര്‍ക്കുള്ള മുഹമ്മദ് ക്ലാസില്‍ ഒന്നാമനാവുകയും ചെയ്തു.
മകന് ഫിസിക്‌സ് പരീക്ഷ എളുപ്പമായിരുന്നെന്നും നല്ല മാര്‍ക്ക് കിട്ടുമെന്ന് ഉറപ്പായിരുന്നുവെന്നും അച്ഛന്‍ ഗില്‍കര്‍ പറഞ്ഞു. മകന്റേത് ആത്മഹത്യയല്ല, വിദ്യാഭ്യാസ അധികൃതര്‍ അവനെ കൊല്ലുകയാണുണ്ടായത്. സര്‍വകലാശാലകളില്‍ ഇത്തരം സംഭവങ്ങള്‍ സര്‍വസാധാരണമാണെന്നായിരുന്നു ഒരു ചോദ്യപ്പേപ്പര്‍ പുനര്‍മൂല്ല്യനിര്‍ണയം നടത്താന്‍ നാലു മാസമെടുത്ത കശ്മീര്‍ സ്‌റ്റേറ്റ് ബോര്‍ഡ് ഓഫ് ടെക്‌നിക്കല്‍ എജുക്കേഷന്റെ വിശദീകരണമെന്നും ഗില്‍ക്കര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























