ദക്ഷിണാഫ്രിക്കയില്‍ മാനസികരോഗിയായ ഇന്ത്യന്‍ വംശജനെ മനുഷ്യബലിക്കായി തലയറുത്ത് കൊന്നു

മാനസിക പ്രശ്‌നങ്ങളും ബുദ്ധിപരമായ പരിമിതികളുമുള്ള ഇന്ത്യന്‍ വംശജനെ ദക്ഷിണാഫ്രിക്കയില്‍ തലയറുത്ത് കൊന്നു. ക്രിക്കറ്റ് താരമായ നവാസ് ഖാനെയാണ് (23) സുഹൃത്തും ദക്ഷിണാഫ്രിക്കക്കാരനുമായ താന്റോവാഖേ ഡൂമ വധിച്ചത്. മനുഷ്യബലിയുടെ ഭാഗമായാണ് നവാസ് ഖാനെ തലയറുത്ത് കൊന്നത്. ഡൂമ ഉള്‍പ്പടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നാട്ടു വൈദ്യനായ ഡൂമ വീടിനടുത്തുള്ള കാട്ടിലേയ്ക്ക് നവാസിനെ വിളിച്ചു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കത്തി കൊണ്ട് ആക്രമിയ്ക്കുകയും തലയറുത്ത് കൊലപ്പെടുത്തുകയും ചെയ്തു. ഡൂമയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മറ്റൊരു വൈദ്യന്റെ പ്രശ്‌ന പരിഹാരത്തിനായി അയാളുടെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ബലി നടപ്പാക്കിയതെന്ന് ഡൂമ കുറ്റസമ്മതം നടത്തി.
ഭിന്നശേഷിയുള്ള മികച്ച ക്രിക്കറ്റ് താരത്തിനുള്ള ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ പുരസ്‌കാരം 2013-ല്‍ നവാസ് ഖാന്‍ നേടിയിരുന്നു. വായിയ്ക്കാനും എഴുതാനും അറിയില്ലായിരുന്നുവെങ്കിലും നവാസ് സ്‌പോര്‍ട്‌സില്‍ എന്നും മികച്ചു നിന്നിരുന്നതായി അമ്മ സാകിയ ഖാന്‍ പറഞ്ഞു. വിദേശപരമ്പരയ്ക്കായി തയ്യാറെടുക്കുകയായിരുന്നു നവാസ് ഖാന്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha
























