ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനു ക്ലീന്‍ചീറ്റ്, സ്വത്തു സമ്പാദിച്ചുവെന്നതിനു തെളിവില്ലെന്നു അറ്റോര്‍ണി ജനറല്‍

അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനു കേന്ദ്ര ആദായ നികുതി വകുപ്പിന്റെ ക്ലീന്‍ ചിറ്റ്. ചീഫ് ജസ്റ്റീസ് സ്ഥാനത്തിരിക്കേ അദ്ദേഹം വരവില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചുവെന്നതിനു തെളിവില്ലെന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗി സുപ്രീംകോടതിയെ അറിയിച്ചു. കേസ് ജനുവരി 19ലേക്കു മാറ്റി.
ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായിരിക്കെയാണ് ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയില്‍ എത്തിയത്. എന്നാല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് അദ്ദേഹം വിരമിച്ച സാഹചര്യത്തില്‍ കേസു നിലനില്‍ക്കുമോയെന്നു പരിശോധിക്കണമെന്നു ഹര്‍ജിക്കാരനായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.
ഇതനുസരിച്ചു നടത്തിയ അന്വേഷണ വിവരത്തിലാണ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണനെതിരെ തെളിവില്ലെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























