Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

തംരംഗമായി അരവിന്ദ് കെജ്‌രിവാള്‍, തലവരിപ്പണം വാങ്ങുന്ന സ്‌കൂളുകള്‍ക്കെതിരെ നിയമം നിര്‍മ്മിച്ച് ഡല്‍ഹി മുഖ്യമന്ത്രി

18 NOVEMBER 2015 12:16 PM IST
മലയാളി വാര്‍ത്ത.

ഇന്ത്യയിലെ പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അതുകൊണ്ട്തന്നെയാണ് കെജ്‌രിവാളിനെ ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയായി കാണുന്ന സൂഹവും ഇവിടെ ഉയര്‍ന്നു വന്നത്. മുഖ്യമന്ത്രിയായി നിയമിതനായതുമുതല്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പല പദ്ധതികളും കെജ്‌രിവാള്‍ മന്ത്രിസഭ കൊകൊണ്ടിരുന്നു. അതെല്ലാം കൈയ്യടി നേടുകയും ചെയ്തു. ഇപ്പോഴിതാ ഡല്‍ഹിയിലെ സ്വകാര്യ സ്‌കൂളുകളുടെ അന്യായമായ ഫീസീടാക്കല്‍ അവസാനിപ്പിക്കുള്ള ശ്രമവും രാജ്യത്ത് തരംഗമാകുന്നു. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന തരത്തില്‍ വിദ്യാഭ്യാസ നിയമം പരിഷ്‌കരിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. സ്‌കൂളുകളുടെ അക്കൗണ്ടുകള്‍ ഓഡിറ്റ് ചെയ്യാനും തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് കനത്ത പിഴ ഈടാക്കാനും വ്യവസ്ഥ ചെയ്യുന്നു പുതിയ നിയമം നിര്‍മ്മിച്ചുകൊണ്ടാണ് കെജ്‌രിവാള്‍ പദ്ധതി നടപ്പാക്കുന്നത്.
ഡല്‍ഹി സ്‌കൂള്‍ എജ്യുക്കേഷന്‍ ആക്ട് ആന്‍ഡ് റൂള്‍സ് നിയമം അടുത്ത ശൈത്യകാല സമ്മേളനത്തില്‍ ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. വ്യാഴാഴ്ചയാണ് സമ്മേളനം ആരംഭിക്കുന്നത്. അടുത്ത ജനുവരിയില്‍ ആരംഭിക്കുന്ന നഴ്‌സറി സ്‌കൂള്‍ പ്രവേശനം മുതല്‍ക്ക് പുതിയ നിയമം ബാധകമാകും. നിയമത്തിലെ 145ാം വകുപ്പിന്റെ ഭേദഗതിയോടെയാവും നഴ്‌സറി സ്‌കൂള്‍ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവരിക. പുതിയ നിയമം അനുസരിച്ച് തലവരി വാങ്ങുന്ന സ്‌കൂളുകള്‍ക്ക് വാങ്ങിയ തലവരിയുടെ പത്ത് മടങ്ങോ അല്ലെങ്കില്‍ അഞ്ചുലക്ഷം രൂപയോ പിഴയടക്കേണ്ടിവരും. നഴ്‌സറി സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയത് വ്യാപകമായ കൂടിയാലോചനകള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ശേഷമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരീവാള്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ പ്രവേശനത്തില്‍ വന്‍തോതില്‍ മാറ്റം വരുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ് പുതിയ നിമയപരിഷ്‌കാരങ്ങള്‍. ഈ അക്കാദമിക് വര്‍ഷം മുതല്‍ക്ക് നിയമം കാര്യക്ഷമമായി നടത്താനായേക്കില്ലെങ്കിലും വരും വര്‍ഷങ്ങളില്‍ ഈ നിയമം കര്‍ശനമായി നടപ്പാക്കുമെന്നും കെജരീവാള്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സ്‌കൂള്‍ പ്രവേശനം സുതാര്യമാക്കുന്നതിന് പ്രവേശനം പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയാക്കും. പ്രവേശനത്തിന് ഏകജാലക സംവിധാനവും കൊണ്ടുവരും. എല്ലാ സ്‌കൂളുകളും പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന തരത്തിലാകും നിയമഭേദഗതിയെന്നും കെജരീവാള്‍ പറഞ്ഞു.
പുതിയ നിയമത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് പ്രമുഖര്‍ രംഗത്തെത്തി. വിമര്‍ശനവും ഉയരുന്നുണ്ട്. എന്നാല്‍ വിമര്‍ശനം താന്‍ കാര്യമാക്കുന്നില്ലെന്നും തന്റെ പുതിയ പദ്ധതി എല്ലാ സംസ്ഥാനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതെയുള്ളുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (2 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (2 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (4 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (5 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (5 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (6 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (6 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (6 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (6 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (7 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (9 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (9 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (10 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (10 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (11 hours ago)

Malayali Vartha Recommends