സ്‌കൂള്‍ബാഗിന്റെ ഭാരം കുറയ്ക്കാന്‍ കേന്ദ്രമാനവശേഷി വികസനമന്ത്രാലയം ഇടപെടുന്നു

സ്‌കൂള്‍കുട്ടികള്‍ അമിതഭാരം ചുമക്കുന്നതിനെതിരെ ഇടപെടലുമായി കേന്ദ്രമാനവശേഷി വികസനമന്ത്രാലയം രംഗത്ത് എത്തി. അതത് ടേമിലെ പാഠഭാഗങ്ങള്‍ മാത്രം പകുത്തു നല്‍കി ഭാരം കുറയ്ക്കാനാണ് തീരുമാനം. അമിതഭാരം ചുമക്കുന്നതിലൂടെ കുട്ടികള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഈ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.
മന്ത്രാലയത്തിന്റെ പ്രത്യേകയോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനങ്ങള്‍ അംഗീകരിക്കുമെങ്കില്‍ തീരുമാനം അടുത്ത അധ്യയന വര്‍ഷം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രത്യേകഭാഗങ്ങള്‍ മാത്രം തുന്നിച്ചേര്‍ത്ത് കുട്ടികള്‍ക്കു നല്‍കണമെന്ന നിര്‍ദ്ദേശം പ്രായോഗികമാണെന്നും എളുപ്പത്തില്‍ നടപ്പാക്കാനാകുമെന്നും മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു.
പാഠ്യപദ്ധതി ലഘൂകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം സ്വാഗതാര്‍ഹമാണെന്ന് ഗവ.സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.പി.സിംഗ് പ്രതികരിച്ചു.നിരവധി അധ്യാപകരും രക്ഷിതാക്കളും തീരുമാനത്തെ സ്വാഗതം ചെയ്ത് മുന്നോട്ട് വന്നിട്ടുണ്ട്.
15 വയസ്സുവരെ പ്രായമുള്ള കുട്ടികള്‍ 10 കിലോ വരെയുള്ള ബാഗ് സ്‌കൂളില്‍ കൊണ്ടുപോകുന്നതായാണ് അനൗദ്യോഗിക കണക്ക്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























