14 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടവിലാക്കി

പതിനാല് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന തടവിലാക്കി. മൂന്ന് ബോട്ടും പിടിച്ചെടുത്തു. ഇന്നു പുലര്‍ച്ചെ പാല്‍ക് സ്‌ട്രെയ്റ്റിനു സമീപം വച്ചാണ് ഇവരെ ലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്.
തമിഴ്‌നാടിനും ശ്രീലങ്കയുടെ വടക്കന്‍ പ്രവിശ്യയിലെ മന്നാര്‍ ജില്ലയ്ക്കും ഇടയിലാണ് പാല്‍ക് സ്‌ട്രെയ്റ്റ്. ഈ മാസം ആദ്യവും ലങ്കന്‍ നാവിക സേന ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പിടിച്ചുകൊണ്ടു പോയിരുന്നു. അതിര്‍ത്തി ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ലങ്കന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്.
ശ്രീലങ്കയില്‍ ഇതുവരെ അറസ്റ്റിലായ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയയ്ക്കാമെന്നും എന്നാല്‍, അവരുടെ ബോട്ടുകളും മത്സ്യബന്ധന സാമഗ്രികളും തിരിച്ചു നല്കില്ലെന്നും ലങ്കന്‍ ഫിഷറീസ് ആന്‍ഡ് അക്വാട്ടിക് റിസോഴ്‌സ് മന്ത്രി മഹീന്ദ അമരവീര നേരത്തേ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























