ഗീതയുടെ സംരക്ഷകയായ ബില്‍ക്കിസ് ബാനുവിന് മദര്‍തെരേസ അന്താരാഷ്ട്ര പുരസ്‌കാരം

സാമൂഹ്യനീതിയ്ക്കുള്ള 2015-ലെ മദര്‍തെരേസ അന്താരാഷ്ട്ര പുരസ്‌കാരം പാകിസ്ഥാനില്‍ ഗീതയെ സംരക്ഷിച്ച ബില്‍ക്കിസ് ബാനുവിന്. ഈഥി ഫൗണ്ടേഷന്‍ സ്ഥാപക കൂടിയായ ബില്‍ക്കിസിന് പുരസ്‌കാരം നല്‍കാന്‍ മുംബൈ ആസ്ഥാനമായ ഹാര്‍മണി ഫൗണ്ടേഷന്‍ ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. 2003-ല്‍ സംഝോത എക്‌സ്പ്രസില്‍ കയറി പാകിസ്ഥാനിലെത്തിയ ഗീതയെ പിന്നീട് ഈഥി ഫൗണ്ടേഷനാണ് സംരക്ഷിച്ചത്.
ഇന്ന് ഈ അവാര്‍ഡ് ലഭിയ്ക്കുമ്പോള്‍ എനിയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിയ്ക്കുന്നു. എല്ലാവരെയും സുരക്ഷിതമായ ഒരിടത്തേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന ഒരു 20-കാരിയുടെ മനസാണ് എനിയ്ക്ക്. സമാധാനവും മനുഷ്യത്വവും ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നു. ഞങ്ങളുടെ ഹൃദയത്തില്‍ ഇന്ത്യയിലെ സഹോദരികള്‍ക്കും സഹോദരന്മാര്‍ക്കും പ്രത്യേക സ്ഥാനമുണ്ടെന്നു ഗീത പ്രതികരിച്ചു.
ഗീതയെക്കൂടാതെ 5000-ത്തോളം കുട്ടികളെ പാകിസ്ഥാനില്‍ സംരക്ഷിച്ചിട്ടുണ്ടെന്ന് ബില്‍ക്കിസ് പറഞ്ഞു. ഒന്നിനോടും പ്രതികരിക്കാതെ, മിണ്ടുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ കഴിഞ്ഞിരുന്ന ഗീത ആകെ പ്രതികരിച്ചത് അമ്പല മണികളോട് മാത്രമായിരുന്നു. അപ്പോഴാണ് അയല്‍രാജ്യമായ ഇന്ത്യയില്‍ നിന്നാണ് വന്നതെന്ന നിഗമനത്തില്‍ എത്തിയതെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.
നേരത്തെ ദലൈലാമ,മലാല യൂസഫ് സായി എന്നിവര്‍ക്കാണ് ഹാര്‍മണി ഫൗണ്ടേഷന്റെ മദര്‍തെരേസ അന്താരാഷ്ട്ര പുരസ്‌കാരം ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























