യാത്രക്കാര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്രാ കോച്ചുകളുമായി റെയില്‍വേ.. നീളം കൂടിയ സൈഡ് ബെര്‍ത്തുകള്‍... ഒരോ സീറ്റിലും പ്രത്യേക എല്‍ഇഡി ലൈറ്റുകള്‍... റയില്‍വേയുടെ പുതിയ കോച്ചുകള്‍ കിടിലന്‍

തീര്‍ച്ച റെയില്‍വേയുടെ ഈ ലോകോത്തര കോച്ചുകള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും.ആഡംബരമെന്ന വാക്ക് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കുന്ന കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേയും തയ്യാറായി. ഓരോ സീറ്റിനും ഷോക് അബ്‌സോര്‍ബര്‍, ഉയരമുള്ള യാത്രക്കാര്‍ക്കായി നീളം കൂടിയ സൈഡ് ബര്‍ത്ത്, ഹരിത ടോയ്‌ലറ്റുകള്‍, വായനാസുഖത്തിന് വ്യക്തിഗത എല്‍ഇഡി ലൈറ്റുകള്‍ ഇങ്ങനെയാണ് സൗകര്യങ്ങള്‍. ഭോപ്പാല്‍ നിശാത്പുര റയില്‍ ഫാക്ടറിയാണു പുതിയ കോച്ചുകള്‍ രൂപകല്‍പന ചെയ്തു പുറത്തിറക്കിയത്. സ്‌ലീപ്പര്‍ കോച്ചിന് 60 ലക്ഷം രൂപയും എസി കോച്ചിന് ഒരു കോടിയുമാണു നിര്‍മ്മാണച്ചെലവ്. പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. താമസിയാതെ തന്നെ ഇത് തീവണ്ടികളില്‍ ഘടിപ്പിച്ചു തുടങ്ങും.
പഴയ കോച്ചുകളാണ് ഇന്ത്യന്‍ റെയില്‍വേയുടെ പ്രധാന ശാപം. അതു തന്നെയായിരുന്നു യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ക്ക് കാരണവും. എന്നാല്‍ കാലത്തിനൊത്ത് കോലം മാറുകയാണ് റെയില്‍വേ. യൂറോപ്യന്‍ രാജ്യങ്ങളിലേതിന് സമാനമായ രീതിയില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തുകയാണ്. കോച്ചുകളുടെ ആധുനിക വല്‍ക്കരണത്തിലൂടെ പുതിയ ലക്ഷ്യങ്ങളാണ് റെയില്‍വേ മുന്നോട്ട് വയക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കോച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നു.
നിറങ്ങളുടെ ധാരാളിത്തമാണ് മാതൃകാ കോച്ചിന്റെ പ്രത്യേകത. വെളിച്ച സംവിധാനവും ശ്രദ്ധേയമാണ്. വ്യക്തിഗത എല്‍ഇഡി റീഡിങ് ലൈറ്റുകളും മള്‍ട്ടി ചാര്‍ജിങ് യൂണിറ്റുകളുമുണ്ട്. സൈഡ് ബര്‍ത്തിനും ഭക്ഷണ മേശ. പുറത്തേയ്ക്കു തള്ളി നില്‍ക്കാത്ത സ്‌ക്രൂകളാണു ലോഹപ്പണികള്‍ക്ക് ഉപയോഗിച്ചിരിക്കുന്നത്. കുടുക്കം നിയന്ത്രിക്കാന്‍ സീറ്റുകള്‍ക്കെല്ലാം സ്പ്രിങ്ങുകളുടെ താങ്ങു പ്രത്യേകം. തീപിടുത്തം ചെറുക്കാനുള്ള സംവിധാനങ്ങളോടെയാണ് നിര്‍മ്മാണം. എങ്കിലും തീയണയ്ക്കല്‍ യന്ത്രങ്ങള്‍ കോച്ചിന്റെ രണ്ടറ്റത്തുമുണ്ട്.
ആദ്യ ഘട്ടത്തില്‍ 111 കോച്ചുകള്‍ നിര്‍മ്മിക്കും. എസി കോച്ചുകള്‍ ഉള്‍പ്പെടെ ഇതില്‍പ്പെടും. അതിന് ശേഷമാകും തീവണ്ടികളിലേക്ക് കോച്ചുകള്‍ അയച്ചു നല്‍കുക. ഈ മാതൃകയില്‍ കൂടുതല്‍ കോച്ചുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ഭാവിയിലെ കോച്ച് നിര്‍മ്മാണം മുഴുവന്‍ ഈ രീതിയിലേക്ക് മാറ്റാനും റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.
ഇതിനൊപ്പം മാറുന്ന കാലത്തിനിണങ്ങിയ പുതിയ കോച്ചുകള്‍ക്കു റെയില്‍വേയുടെ വിവിധ കോച്ച് ഫാക്ടറികള്‍ രൂപം നല്‍കി വരികയാണ്. ഏതാനും വര്‍ഷം മുന്‍പു നിശാത്പുര ഫാക്ടറി സന്ദര്‍ശിച്ച മുന്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സലിന്റേതായിരുന്നു ആശയം. മന്ത്രിമാര്‍ പലര്‍ മാറി വന്നെങ്കിലും മാതൃകാ കോച്ച് പദ്ധതി റയില്‍വേ ഉപേക്ഷിച്ചില്ല. പിറക്കാനിരിക്കുന്ന കോച്ചിന്റെ രൂപഭംഗി മുന്‍കൂട്ടി കണ്ട ബന്‍സല്‍ \'അനുഭൂതി\' എന്ന പേരും നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായവയെ അധികൃതര്‍ ഇനിയും പേരിട്ടു വിളിച്ചിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























