ഇന്ത്യയുടെ അടിത്തട്ടിനെ കാക്കാന്‍ ഇനിമുതല്‍ മരീച്

ഇന്ത്യയെ ലക്ഷ്യമാക്കി കടലിനടിയിലൂടെ എത്തുന്ന മിസൈലുകള്‍ക്കെല്ലാം ഇനി പിറക്കും മുന്‍പെ മരിക്കാനായിരിക്കും വിധി. അന്തര്‍ വാഹിനികളില്‍ നിന്നും കപ്പലുകളില്‍ നിന്നും വിക്ഷേപിക്കുന്ന ടോര്‍പ്പിഡോ ബോംബുകളുടെ ദിശ അതിവേഗം മനസിലാക്കി അവയുടെ വഴിമാറ്റിവിടുന്ന പുതിയ സംവിധാനം വിശാഖപട്ടണം, നേവല്‍ സയന്‍സ് ആന്റ് ടെക്‌നോളജിക്കല്‍ ലാബോര്‍ട്ടറി വികസിപ്പിച്ചെടുത്തു.മരീച് എന്ന് പേരിട്ടിരിക്കുന്ന ഈ അഡ്‌വാന്‍സ്ഡ് ടോര്‍പ്പിഡോ സിസിറ്റം ദേശീയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ ശനിയാഴ്ച്ച നേവിക്ക് കൈമാറി. ശത്രുകപ്പലുകളുടെ സഞ്ചാര ദിശ കൃത്യമായി മനസിലാക്കി ആക്രമണം നടത്താന്‍ കഴിയുന്ന അത്യുഗ്ര ശേഷിയുള്ള ബോംബാണ് ടാര്‍പ്പിഡോകള്‍. ഇവ വെള്ളത്തിനടിയിലും,ജലോപരിതലത്തിലും ഉപയോഗിക്കാന്‍ കഴിയുന്നവയാണെങ്കിലും സമുദ്രാന്തര്‍ ഭാഗത്തെ യുദ്ധങ്ങളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. ഇതോടെ ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ എത്തുന്ന മിസൈലുകള്‍ നേരത്തെ മനസ്സിലാക്കി മരീച് സിസ്റ്റം നിര്‍വീര്യമാക്കുന്നു. കുറച്ചു നാളുകളായി ഇന്ത്യന്‍ നേവിയുടെ രണ്ട് കപ്പലുകളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച് വരികയായിരുന്നു ഈ സിസ്റ്റം. പൂര്‍ണ്ണമായും തദ്ദേശീയമായാണ് ഇന്ത്യ ഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇതോടുകൂടി സമുദ്രാന്തര്‍ വാഹിനികള്‍, കപ്പലുകള്‍, ടോര്‍പ്പിഡോകള്‍, എന്നിവ നിര്‍മ്മിക്കീനും പരീക്ഷിക്കാനും സജ്ജമായ ചുരുക്കം രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയുടെ പേരും എഴുതിച്ചേര്‍ക്കുകയാണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























