അല്‍പം ചായ ആയലോ... സോണിയയേയും മന്‍മോഹനെയും ചായ സല്‍ക്കാരത്തിന് ക്ഷണിച്ച് മോഡി

ആരും പ്രതീക്ഷിച്ച് കാണില്ല ഇത്തരത്തിലൊരു സന്ദര്‍ഭം. മോഡിയ്ക്ക് എന്ത് പറ്റി എന്നാണ് പലരുടെയും ചോദ്യം. കോണ്‍്ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയേയും മുന്‍് പ്രധാനമന്ത്രി മന്മോഹന്‍ സിങിനേും പ്രധാനമന്ത്രി നരേന്ദ്രമോദി ചായ സല്ക്കാരത്തിന് ക്ഷണിച്ചു. ജി.എസ്.ടി ബില്ലിന്മേലുള്ള പ്രതിഷേധം തണുപ്പിക്കാനാണ് ക്ഷണം എന്നു കരുതുന്നു. എന്നാല് കോണ്ഗ്രസ് ഉപാധ്യക്ഷന് രാഹുല് ഗാന്ധിയെ മോദി ക്ഷണിച്ചിട്ടില്ല.
ബി.ജെ.പി സര്ക്കാര് അധികാരത്തില് വന്ന ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തുന്നത്. സോണിയാ ഗാന്ധിയേയും മന്മോഹന് സിങിനേയും മോദി ക്ഷണിച്ചത് ജനവികാരം കണക്കിലെടുത്താണെന്ന് രാഹുല്‍് ഗാന്ധി പ്രതികരിച്ചു.
സാധാരണ പാര്‌ലമെന്റ് സുഗമമായി നടത്താന് പിന്തുണ തേടി സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്ച്ച നടത്താറുണ്ടെങ്കിലും ചായ സല്ക്കാരത്തിന് ക്ഷണിക്കുന്നത് ആദ്യമായാണ്. രാജ്യസഭയില് ബില് പാസാക്കാന് സര്ക്കാരിന് പ്രതിപക്ഷത്തിന്റെ സഹായം കൂടിയേ തീരു. ഈ സാഹചര്യത്തിലാണ് മോദി ഇരുവരേയും ചായയ്ക്ക് ക്ഷണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























