മോദി വിളിച്ചു! മാർപ്പാപ്പ ഇന്ത്യയിലേക്ക്... അമ്പരന്ന് കേരളത്തിലെ ക്രൈസ്തവ സഭകൾ... ‘മാർപാപ്പ’ എത്തുന്നത് ഇരുപത് വർഷങ്ങൾക്ക് ശേഷം

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്. ക്രിസ്തീയ വിശ്വാസികൾക്ക് ഏറ്റവുമധികം സന്തോഷം തരുന്ന ഒരു വാർത്ത തന്നെയാണ് ഇത് എന്നതിൽ സംശയമില്ല. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ഫ്രാൻസിസ് മാർപാപ്പ ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ക്ഷണം മാര്‍പാപ്പ സ്വീകരിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. അധികം വൈകാതെ പോപ്പ് ഇന്ത്യയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇന്ത്യയുടെ ക്ഷണം വലിയ സമ്മാനമായിട്ടാണ് കാണുന്നതെന്ന് മാര്‍പാപ്പ പ്രതികരിച്ചതായി വിദേശ കാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ സിംഗ്ല വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.
ഈ വർഷം മംഗോളിയയിൽ സന്ദർശനം നടത്തുമെന്നും മാർപാപ്പ ഇതോടൊപ്പം അറിയിച്ചു. ദക്ഷിണ സുഡാനിൽ നിന്നും റോമിലേക്കുള്ള മടക്ക യാത്രയ്‌ക്കിടെയാണ് ഫ്രാൻസിസ് മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്ന കാര്യം സ്ഥിരീകരിച്ചത്. 2016ൽ ഇന്ത്യ സന്ദർശിക്കാനുള്ള ആഗ്രഹം മാർപാപ്പ പ്രകടിപ്പിച്ചിരുന്നെങ്കിലും അത് നടന്നില്ല.
ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യ സന്ദർശിക്കുന്നത് എന്ന പ്രത്യേകതയും ഇതിന് പിന്നിലുണ്ട്. 1999ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയെ രാജ്യത്തേക്ക് ക്ഷണിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചതായി മാർപാപ്പ അപ്പോൾ തന്നെ അറിയിച്ചിരുന്നു.
വത്തിക്കാനിലെ പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ വെച്ചായിരുന്നു മോദിയും മാര്‍പാപ്പയും തമ്മിലുളള കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ച ഒരു മണിക്കൂര്‍ സമയം വരെ നീണ്ടു നിന്നിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും മാര്‍പാപ്പയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച്ചയായിരുന്നു അത്.
നേരത്തെ 2014ൽ കത്തോലിക്ക സഭ മാർപാപ്പയെ ഇന്ത്യയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു അന്നത്തെ സിബിസിഐ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിയോട് ഈ ആവശ്യം ഉന്നയിച്ചത്. സന്ദര്‍ശനം വേഗത്തിലാക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന് മോദിയും ഉറപ്പു നല്‍കി. ഇതിനിടെ, ബംഗ്ലാദേശും ശ്രീലങ്കയും മ്യാൻമറും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യയിലെത്തിയില്ല.
മാർപാപ്പയുടെ ഇന്ത്യൻ സന്ദർശന തീയതി ഇന്ത്യൻ- വത്തിക്കാൻ വിദേശകാര്യ ഉദ്യോഗസ്ഥർ പരസ്പര ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. 2024 തുടക്കത്തിൽ സന്ദർശനം ഉണ്ടാകും എന്നാണ് ലഭിക്കുന്ന സൂചന. ഏത് രാജ്യത്തും വത്തിക്കാന്റെ വ്യക്തമായ പ്രോട്ടോക്കോള്‍ പ്രകാരമാണ് മാർപാപ്പയുടെ സന്ദർശനം നടക്കുക.
ഒരു വർഷത്തിനകം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജ്യത്ത് സന്ദര്‍ശനം നടത്താന്‍ പാടില്ലെന്നാണ് പ്രോട്ടോക്കോള്‍ വ്യവസ്ഥ ചെയ്യുന്നത്. രാജ്യത്ത് അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സന്ദര്‍ശനം സാധ്യമാകുമോ എന്നതാണ് അറിയാനുള്ളത്. 2017ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഗോവയിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോയി.
ഗുരു നാനാക്കിന്റെ 550–ാം ജന്മവാര്‍ഷിക ആഘോഷത്തിൽ പങ്കെടുക്കാൻ 2019ല്‍ ആഗോള സിഖ് കൗൺസിൽ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെങ്കിലും പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അത് നടന്നില്ല. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന്റെ ഭാവിയെ കുറിച്ച് ഏറെ ആശങ്കയും പരക്കുന്നുണ്ട്.
ഈ വർഷം അവസാനം മംഗോളിയ സന്ദർശിച്ചാൽ അവിടെയെത്തുന്ന ആദ്യ മാർപാപ്പയാകും അദ്ദേഹം. ദക്ഷിണ സുഡാനിൽ സ്വാതന്ത്ര്യസമര നേതാവ് ജോൺ ഗരാങ്ങിന്റെ ശവകുടീരം നിലകൊള്ളുന്ന മൈതാനത്ത് ഒരുലക്ഷത്തോളം പേർ പങ്കെടുത്ത കുർബാനയിൽ മാർപാപ്പ പ്രസംഗിച്ചിരുന്നു. വരുന്ന സെപ്റ്റംബറിൽ ഫ്രാന്‍സിലെ മാര്‍സെല്ലിയില്‍ നടക്കുന്ന ബിഷപ്പുമാരുടെ സമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
1964 ഡിസംബർ മൂന്നിന് പോൾ ആറാമൻ മാർപാപ്പയാണ് ഇന്ത്യയിലെത്തുന്ന ആദ്യ മാർപാപ്പ. അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുമായായിരുന്നു കൂടിക്കാഴ്ച. ഇതിനുശേഷം, രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1986 ഫെബ്രുവരി ഒന്നിന് ജോൺപോൾ രണ്ടാമൻ മാർപാപ്പ ഇന്ത്യ സന്ദർശിച്ചു.
ഏറ്റവുമൊടുവിൽ ഇന്ത്യയിലെത്തിയ മാർപാപ്പയും ജോൺപോൾ രണ്ടാമൻ തന്നെയായിരുന്നു. അത് 1999 നവംബർ 6ന് അന്തരിച്ച പ്രധാനമന്ത്രി എ ബി വാജ്പേയി സർക്കാരിന്റെ കാലത്തായിരുന്നു. അടല്‍ ബിഹാരി വാജ്‌പേയ് 2000 ജൂണില്‍ അവസാനമായി വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന ജോണ്‍ പോൾ രണ്ടാമനെ കണ്ടിരുന്നു. ഇന്ത്യയില്‍ ഏകദേശം 20 ദശലക്ഷം റോമന്‍ കത്തോലിക്കരുണ്ട്. 1.3 ബില്യണ്‍ ജനസംഖ്യയുടെ 1.5 ശതമാനം.
https://www.facebook.com/Malayalivartha