കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.

കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ചു.പട്‌ന, അലഹബാദ്, ഛത്തീസ്ഗഡ് ഹൈക്കോടതികളിലേക്കാണ് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.
സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. ബാങ്ക് ഉദ്യോഗം രാജിവച്ച് അഭിഭാഷകനായി മാറിയ കെ. വിനോദ് ചന്ദ്രന്‍, പിന്നീട് ഹൈക്കോടതി ജഡ്ജി പദവിയിലേക്ക് എത്തുകയായിരുന്നു.
ചന്ദ്രബോസ് വധക്കേസില്‍ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
വിനോദ് ചന്ദ്രനെ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കണമെന്നായിരുന്നു കൊളീജിയത്തിന്റെ ആദ്യ ശുപാര്‍ശയായിരുന്നത്. എന്നാല്‍, ഈ ശുപാര്‍ശ തിരിച്ചുവിളിച്ച് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് പ്രീതിങ്കര്‍ ദിവാകറിനെ അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും, അലഹബാദ് ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് രമേഷ് സിന്‍ഹയെ ഛത്തിസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു.
"
https://www.facebook.com/Malayalivartha