മോദി വമ്പന്‍ നേതാവ്... തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ല; നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസിനുള്ളത്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വര്‍ഷം കൂടിയില്ല. അതിനിടയ്ക്ക് ശുഭ പ്രതീക്ഷയുമായി ബിജെപി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുശേഷം, തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. പ്രതിപക്ഷമായ കോണ്‍ഗ്രസിന് ലോക്സഭയില്‍ നിലവിലെ സീറ്റുപോലും ഉറപ്പിക്കാന്‍ കഴിയില്ലെന്നും അമിത് ഷാ അവകാശപ്പെട്ടു.
കോണ്‍ഗ്രസിന് 'നിഷേധാത്മക മനോഭാവ'മാണെന്നും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അസമില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.
അടുത്ത വര്‍ഷം 300-ലധികം സീറ്റുകളോടെ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകും. കോണ്‍ഗ്രസിന് പ്രതിപക്ഷ പദവി നഷ്ടപ്പെട്ടു. ലോക്സഭയില്‍ ഇപ്പോഴുള്ള സീറ്റുകളുടെ എണ്ണം പോലും ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. നിഷേധാത്മക നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരം മേയ് 28ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. എന്നാല്‍ രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ന്യായം പറഞ്ഞ് കോണ്‍ഗ്രസ് അത് ബഹിഷ്‌കരിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
കോണ്‍ഗ്രസിലും പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഗവര്‍ണര്‍മാര്‍ക്ക് പകരം മുഖ്യമന്ത്രിമാരും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പുതിയ നിയമസഭാ മന്ദിരങ്ങള്‍ക്ക് തറക്കല്ലിട്ട സംഭവങ്ങളുണ്ടെന്നും അമിത് ഷാ അവകാശപ്പെട്ടു. മോദിയെ പാര്‍ലമെന്റിനുള്ളില്‍ സംസാരിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും ഇന്ത്യന്‍ ജനത മോദിക്ക് സംസാരിക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയെ മാനിക്കാതിരിക്കുന്നത് ജനവിധിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആരോപിച്ചു.
പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴില്‍ ലോകത്തെ വന്‍ശക്തിയാകുകയാണെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലോകത്ത്, അനുദിനം ഇന്ത്യയുടെ സ്വീകാര്യത വര്‍ധിക്കുകയാണ്. ഇത് നരേന്ദ്രമോദിയുടെ നേതൃപാടവത്തിലൂടെയാണ്. ഇന്ത്യയുടെ സാമ്പത്തികരംഗം അതിവേഗം പുരോഗതിയിലാണ്. ഇത് ഇന്ത്യയെ വന്‍ശക്തിയാക്കും. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സ്വീകാര്യത വര്‍ധിപ്പിച്ചാണ് നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി പ്രവര്‍ത്തകര്‍ വന്‍ സ്വീകരണം നല്‍കി. ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്നാണ് ലോകരാഷ്ട്രങ്ങള്‍ക്ക് അറിയേണ്ടതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇന്ത്യ, ബുദ്ധന്റെയും, മഹാത്മാ ഗാന്ധിയുടേയും നാടാണ്. ഞങ്ങള്‍ ശത്രുക്കളെപോലും സ്നേഹിക്കും ഈ സന്ദേശമാണ് ലോകനേതാക്കളോട് വ്യക്തമാക്കിയത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ജപ്പാന്‍, പാപുവ ന്യൂഗിനി, ഓസ്‌ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിച്ചത്. ഇവിടങ്ങളില്‍ അന്‍പതോളം പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ജി7 ഉച്ചകോടിക്കിടെ പന്ത്രണ്ട് ആഗോള നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
വിവാദങ്ങള്‍ക്കിടെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ ജെഡിഎസ് അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡ പങ്കെടുക്കും. നികുതിദായകരുടെ പണംകൊണ്ടാണ് പാര്‍ലമെന്റ് മന്ദിരം നിര്‍മിച്ചത്. അത് ബിജെപിആര്‍എസ്എസ് ഓഫിസല്ല. രാജ്യത്തിന്റെ ചടങ്ങായതിനാല്‍ ക്ഷണം സ്വീകരിക്കുന്നുവെന്ന് ദേവെഗൗഡ പറഞ്ഞു.
രാഷ്ട്രീയപരമായി ബിജെപിയെ എതിര്‍ക്കാന്‍ നിരവധി കാരണങ്ങളുണ്ട്. എന്നാല്‍ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തില്‍ രാഷ്ട്രീയം കൊണ്ടുവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇരുസഭകളിലും ഞാന്‍ അംഗമാവുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് ഭരണഘടനാപരമായ കാര്യങ്ങളില്‍ ഞാന്‍ രാഷ്ട്രീയം കൊണ്ടുവരില്ല. ഭരണഘടനയോട് പ്രതിബദ്ധതയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഞാന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമെന്നും ദേവെഗൗഡ പറഞ്ഞു.
അതേസമയം പാര്‍ളമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്നുള്ള ഹര്‍ജി സുപ്രീം കോടതിയിലാണ്. ആ കേസിന്റെ വിധി എന്താകുമെന്ന ആകാംക്ഷയുമുണ്ട്.
"
https://www.facebook.com/Malayalivartha