ഒഡീഷ്യയിലെ ട്രെയിന്‍ അപകടം... അപകടത്തില്‍ കാണാതായ തന്റെ പത്തു വയസുകാരന്‍ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഒരു അമ്മ

ഒഡീഷ്യയിലെ ബാലോസര്‍ ട്രെയിന്‍ അപകടത്തില്‍ അകപ്പട്ട പലരെയും ഇനിയും കണ്ടെത്താനായിട്ടില്ല. ബെംഗുളുരുവില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രക്കിടെ അപകടത്തില്‍ കാണാതായ തന്റെ പത്തു വയസുകാരന്‍ മകനെയും സ്വന്തം സഹോദരനെയും തേടി ആശുപത്രികള്‍ കയറിയിറങ്ങുകയാണ് ഒരു അമ്മ.
അന്ന് എസ് എം വി ടി റെയില്‍വേ സ്‌റ്റേഷന്‍ നിന്ന് ഹൗറയ്ക്കുള്ള യാത്രയായിലായിരുന്നു പശ്ചിമ ബംഗാള്‍ സ്വദേശി അര്‍ച്ചന പാലും പത്തു വയസുകാരനായ മകന്‍ സുമനും സഹോദരന്‍ സഞ്ജയും. രാത്രി ഏഴ് മണിയോടെ യാത്രക്കിടെ ഒരു വലിയ ശബ്ദം കേട്ടു. പിന്നാലെ സഞ്ചരിച്ചിരുന്ന ബോഗി മറിഞ്ഞു. ആകെ ഇരുട്ട്.ആളുകളുടെ ബഹളം, എങ്ങനെയോ താന്‍ പുറത്ത് എത്തി. പക്ഷേ തിരിക്കിനിടെ അനിയന്നെയും മകനെയും നഷ്ടമായി.അപകടത്തില്‍ അര്‍ച്ചനയ്ക്കും പരിക്കേറ്റു.
താന്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആകെ സ്തംഭിച്ചു പോയ നിമിഷങ്ങള്‍. മുഖത്ത് ഏറ്റ പരിക്ക് ഒഴികെ മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ അപകടത്തിന് പിറ്റേ ദിനം ഉച്ചയ്ക്ക് തന്നെ ആശുപത്രി വിട്ടു. അന്ന് മുതല്‍ മകനെ തേടി ആശുപത്രികളില്‍ കയറി ഇറങ്ങുകയാണ്. അപകടവുമായി ബന്ധപ്പെട്ട് എല്ലാ കണക്കുകളും ശരിയാണെന്ന് ഒഡീഷ സര്‍ക്കാരും റെയില്‍വേയും ആവര്‍ത്തിക്കുമ്പോഴും ഈ അമ്മയെ പോലെ നിരവധി പേര്‍ ഇങ്ങനെ ആശുപത്രി വരാന്തകളില്‍ അലയുകയാണ്.
https://www.facebook.com/Malayalivartha