അമിത് ഷായുടെ ഒറ്റ വാക്ക്...ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ, വീട്ടിൽ പോലീസ്; പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്തു...കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്...ബാക്കി നടപടിയെന്താവും..?

ലൈംഗിക പീഡന പരാതി നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബി ജെ പി എം പിയുമായ ബ്രിജ് ഭൂഷൺ സിംഗിന്റെ വീട്ടിലെത്തി പന്ത്രണ്ടോളം പേരുടെ മൊഴിയെടുത്ത് പൊലീസ്. ഉത്തർപ്രദേശിലെ ഗോണ്ടയിലുള്ള വീട്ടിലാണ് ഡൽഹി പൊലീസെത്തിയത്.
ബ്രിജ് ഭൂഷൺ സിംഗിന്റെ അനുയായികളെയും പൊലീസ് ചോദ്യം ചെയ്തു. അന്വേഷണ സംഘം ഇവരുടെ പേര് വിവരങ്ങളും തിരിച്ചറിയൽ കാർഡുകളുമൊക്കെ ശേഖരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വീട്ടിൽ വച്ച് എംപിയെ ചോദ്യം ചെയ്‌തോയെന്ന കാര്യത്തിൽ വ്യക്തതയില്ല. കേസിൽ ഇതുവരെ 137 പേരുടെ മൊഴിയാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയത്.കഴിഞ്ഞ ഏപ്രിൽ ഇരുപത്തിയെട്ടിന് ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ് ഐ ആറുകളാണ് ഡൽഹി പൊലീസ് രേഖപ്പെടുത്തിയത്. മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പിതാവാണ് പരാതികളിലൊരെണ്ണം നൽകിയത്. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം ബ്രിജ് ഭീഷൺ സിംഗ് നിഷേധിച്ചിരുന്നു.കേസ് തെളിയിക്കാനായാൽ തൂങ്ങിമരിക്കുമെന്നും എം പി നേരത്തെ പറഞ്ഞിരുന്നു.
രജിസ്റ്റർ ചെയ്ത രണ്ട് ലൈംഗിക പീഡനക്കേസുകൾ. അതിൽ ഒരെണ്ണം പോക്സോ.
ഒളിംപ്യനും കോമൺവെൽത്ത് ചാംപ്യനും റഫറിയും പരിശീലകനുമടക്കം 125ലേറെ സാക്ഷികൾ. ഇതിനെല്ലാം മീതെ ഇരകളുടെ മൊഴികളും.പക്ഷേ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്ഭൂഷൺ ശരൺ ഇപ്പോഴും ചിരിച്ചുകൊണ്ട് ഇരകളെ വെല്ലുവിളിക്കുന്നു, അവഹേളിക്കുന്നു. സ്ത്രീകളുടെ പരാതി ഗൗരവത്തിലെടുക്കണം എന്ന് പ്രീതം മുണ്ടെ പറഞ്ഞതൊഴിച്ചാൽ ഒറ്റ ബിജെപി നേതാവും മന്ത്രിമാരും ബ്രിജ്ഭൂഷണെതിരെ ഒരു വാക്കുപോലും മിണ്ടിയിട്ടില്ല.ലൈംഗികാതിക്രമ പരാതികളിൽ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡൻറ് ബ്രിജ് ഭൂഷൺ ശരൺ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത ഗുസ്തി താരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ശനിയാഴ്ച അദ്ദേഹത്തിൻറെ വസതിയിൽ സന്ദർശിച്ച് കാര്യങ്ങൾ വിശദീകരിച്ചു. എന്നാൽ ആഭ്യന്ത്ര മന്ത്രിയുടെ പ്രതികരണം നിരാശാജനകമായിരുന്നുവെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ഗുസ്തി താരം സാക്ഷി മാലിക്കിൻറെ ഭർത്താവ് കൂടിയായ സത്യവൃത് കാദിയാൻ പറഞ്ഞു. അമിത് ഷായുമായുള്ള ഗുസ്തി താരങ്ങളുടെ ചർച്ച അപൂർണമായിരുന്നുവെന്നും താരങ്ങൾ ആഗ്രഹിച്ച പ്രതികരണമല്ല ആഭ്യന്തര മന്ത്രിയിൽ നിന്നുണ്ടായതെന്നും കാദിയാൻ വ്യക്തമാക്കി.എന്നാൽ സമരത്തിൽ നിന്നും പിന്മാറിക്കൊണ്ട് സാക്ഷി മാലിക്ക് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചതായി റിപോർട്ടുകൾ പുറത്തു വന്നിരുന്നു...
എന്നാൽ മറ്റു താരങ്ങളൊന്നും പിന്മാറുന്നില്ല, സമരവുമായി മുൻപോട്ട് പോകും എന്ന് തന്നെ ആയിരുന്നു അറിയിച്ചിരുന്നത്..ഗുസ്ത്രി താരങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ കർഷക സംഘടനകൾ സർക്കാരിന് അനുവദിച്ച അഞ്ച് ദിവസത്തെ സമയപരിധി ശനിയാഴ്ട അവസാനിച്ചതോടയാണ് താരങ്ങൾ അമിത് ഷായെ വസതിയിലെത്തി കണ്ടത്. ഈ വർഷം ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങൾ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങൾ ഉയർത്തിയത്.മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും തുടർ നടപടികൾ ഉണ്ടാവാതെ വന്നതോടെ താരങ്ങൾ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് കോടതി നിർദേശത്താലാണ് പരാതിയിൻമേൽ കേസ് എടുക്കാൻ ദില്ലി പൊലീസ് തയ്യാറായത്.പക്ഷെ രാജ്യത്തിൻറെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങൾക്ക് നേരെ ഉള്ള ഈ അതിക്രമം വലിയ രീതിയിൽ തന്നെ ചർച്ചയാവുകയും അവർക്കു സപ്പോർട്ടുമായി നിരവധി കലാസാംസ്കാരിക മേഖലയിൽ നിന്നുള്ളവർ രംഗത്ത് വരികയും ചെയ്തിരുന്നു..
https://www.facebook.com/Malayalivartha