വന്ദേ ഭാരത് തീവണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്; ഇനി മുതൽ ശൗചാലയത്തിനുള്ളിൽ ഇരുന്ന് പുകവലിക്കരുത്; പുക വലിച്ചാൽ സംഭവിക്കുന്നത്!!!!

വന്ദേ ഭാരത് തീവണ്ടിക്കുള്ളിൽ യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്‌ക്ക്. ഇനി മുതൽ ശൗചാലയത്തിനുള്ളിൽ ഇരുന്ന് പുകവലിക്കരുത്. ശൗചാലയത്തിനുള്ളിൽ പുകവലിച്ചാലും വന്ദേ ഭാരത് തീവണ്ടി നിൽക്കും എന്നാണ് പുതിയ വിവരം . ഇത്തരത്തിൽ കേരളത്തിലെ പുതിയ വന്ദേ ഭാരത് ഒരാഴ്ചയ്ക്കുള്ളിൽ രണ്ടുതവണ നിന്നെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. തിരൂർ, പട്ടാമ്പി-പള്ളിപ്പുറം എന്നിവിടങ്ങളിലാണ് സംഭവം നടന്നിരിക്കുന്നത് .
ശൗചാലയത്തിനുള്ളിൽ കയറി യാത്രക്കാരൻ പുകവലിച്ചു അങ്ങനെയാണ് സംഭവിച്ചത് . . പുകവലിച്ചവരിൽനിന്ന് പിഴയീടാക്കുകയും ചെയ്തു വണ്ടി നിന്നതിനെത്തുടർന്ന് യാത്രക്കാർ ആശങ്കാകുലരായി . വന്ദേഭാരത് എക്സ്പ്രസിൽ കോച്ച്, യാത്രക്കാർ കയറുന്ന സ്ഥലം, ശൗചാലയത്തിനകം ഉൾപ്പെടെ സ്മോക്ക് ഡിറ്റക്‌ഷൻ സെൻസറുണ്ട്. പുകയുടെ അളവ് സെൻസറിൽ രേഖപ്പെടുത്തിയിരുന്നു .
ഇതിൽ കൂടുതലായാൽ അവ പ്രവർത്തിക്കും എന്ന സ്ഥിതിയാണ്. ലോക്കോ കാബിൻ ഡിസ്‌പ്ലേയിൽ അലാറം മുഴങ്ങും. ഏത് കോച്ചിൽ, എവിടെനിന്നാണ് പുക വരുന്നതെന്നും സ്‌ക്രീനിൽ കാണിക്കും. അലാറം മുഴങ്ങിയാൽ വണ്ടി നിർത്തണമെന്നാണ് നിയമം. വണ്ടിക്കുള്ളിലെ റെയിൽവേയുടെ സാങ്കേതികവിഭാഗം ജീവനക്കാർ ഇത് കണ്ടെത്തി തീയില്ലെന്ന് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഉറപ്പുവരുത്തണം.
https://www.facebook.com/Malayalivartha


























