2000 രൂപ നോട്ടുകള്‍ ഇനിയും മാറ്റാത്തവര്‍ക്കൊരു ആശ്വാസ വാര്‍ത്ത... ആര്‍.ബി.ഐയുടെ 19 റീജിണല്‍ ഓഫീസുകള്‍ വഴിയും നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാം

2000 രൂപ നോട്ടുകള്‍ തുടര്‍ന്നും മാറിയെടുക്കാമെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ആര്‍.ബി.ഐയുടെ 19 റീജിണല്‍ ഓഫീസുകള്‍ വഴിയും നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാം. എന്നാല്‍ ഇതിന് പിഴയുണ്ടോ എന്ന കാര്യം ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞിട്ടില്ല.
ഏകദേശം 96 ശതമാനം 2000 രൂപ നോട്ടുകളും തിരിച്ചെത്തിയിട്ടുണ്ട്. ഇനി തിരിച്ചെത്താനുള്ള നോട്ടുകള്‍ പലതും കേസുകളുമായി ബന്ധപ്പെട്ട് വിവിധ അന്വേഷണ ഏജന്‍സികളുടെയും കോടതികളുടേയും കൈവശമാണുള്ളത്. അതിനാല്‍ തന്നെ ഇതില്‍ എത്ര ശതമാനം തിരിച്ചെത്തുമെന്ന കാര്യത്തില്‍ വ്യക്തമായ കണക്ക് ഇപ്പോള്‍ പറയാനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറയുന്നത്.
2016 നവംബര്‍ എട്ടിന് ഒന്നാം മോദി സര്‍ക്കാര്‍ 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു പിന്നാലെയാണ് പുതിയ 500 രൂപയ്ക്കൊപ്പം 1000ന് പകരം 2000 രൂപ നോട്ടുകള്‍ ആര്‍ബിഐ പുറത്തിറക്കിയത്.
https://www.facebook.com/Malayalivartha


























