നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരുക്കുമ്പോഴാണ് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇസ്ലാം തിവ്രവാദ സംഘങ്ങളെയും മാവോയിസ്റ്റുകളെയും തലപൊക്കാനാവാത്ത വിധത്തില്‍ അടിച്ചമര്‍ത്തുകയും ജയിലിലടയ്ക്കുകയും ചെയ്തതിന്റെ പ്രതികാരം മോദിയോടും അദ്ദേഹത്തിന്റെ സര്‍ക്കാരിനോടുമുണ്ട്

അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്ക് രാജ്യം തയ്യാറെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ജി. ട്വന്റി ഉച്ചകോടിയിലൂടെ ഇന്‍ഡ്യ ലോകത്തിന്റെ മുഴുവന്‍ ആദരവ് ഏറ്റുവാങ്ങിയിരിക്കുന്നത്. അതിന് പിന്നാലെ കാനഡ നടത്തിയ അപവാദ പ്രചരണങ്ങള്‍ക്കെതിരെ ഇന്ത്യ ശക്തമായ ഭാഷയില്‍ തിരിച്ചടി കൊടുക്കുകയും ചെയ്തു. കാനഡ സ്വയം തെറ്റുതിരുത്തി അനുനയത്തിന്റ പാതയില്‍ എത്തിയെങ്കിലും ഇന്ത്യ തിരുമാനിച്ചതു പോലെ കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുക തന്നെ ചെയ്തു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കൊണ്ടിരുക്കുമ്പോഴാണ് തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും അദ്ദേഹത്തിനെതിരെ വധഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഇസ്ലാം തിവ്രവാദ സംഘങ്ങളെയും മാവോയിസ്റ്റുകളെയും തലപൊക്കാനാവാത്ത വിധത്തില്‍ അടിച്ചമര്‍ത്തുകയും ജയിലിലടയ്ക്കുകയും ചെയ്തതിന്റെ പ്രതികാരം മോദിയോടും അദ്ദേഹത്തിന്റെ സര്‍ക്കാരിനോടുമുണ്ട്. കള്ളപ്പണക്കാരെയും കള്ളനോട്ടു സംഘങ്ങളെയും അവരുടെ മടകളില്‍ പോയി നേരിട്ട മോദി രാജ്യത്തിനാകമാനം സുരക്ഷയൊരുക്കിയിരുന്നു.
മോദിയ്‌ക്കെതിരെ മറ്റൊരു ശക്തിയ്ക്കും നിലയുറപ്പിക്കാനാവില്ലെന്ന ബോധ്യം വന്നപ്പോഴാണ് അദ്ദേഹത്തിനെതിരെ ഇത്തരത്തിലുള്ള ഭീഷണികള്‍ ഉയര്‍ന്നതെന്നും വ്യക്തമാണ്. മോദിയെ തകര്‍ക്കാനായി ഒരുവശത്ത് തീവ്രവാദി ഗുണ്ടാ ഗ്രൂപ്പുകള്‍ തലങ്ങും വിലങ്ങും ഭീഷണികള്‍ മുഴക്കുമ്പോള്‍ അദ്ദേഹത്തിനൊപ്പം നിന്നുകൊണ്ട് തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ആഭ്യന്ത്ര മന്ത്രി കൂടിയായ അമിത്ഷാ എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിലെ ഇടതു തീവ്രവാദ ഗ്രൂപ്പുകളെ പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് അദ്ദേഹം വളരെ വ്യക്തമായി പ്രഖ്യാപിക്കുകയും ചെയ്തു. ഇടതന്‍മാര്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ രാജ്യത്തിന് ഭീഷണിയായി മാറിയിരിക്കുകയാണ്. അതിന്റെ സൂചനയാണ് ഡെല്‍ഹി എകെജി സെന്ററില്‍ ഉള്‍പ്പടെ പോലീസിനെ കയറ്റി നടത്തിയ പരിശോധനകള്‍. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസത്തിന്റെ വളര്‍ച്ചയ്ക്ക് വിദേശ പണം ലഭിക്കുന്നുണ്ടെന്ന വിവരം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കുമെന്നും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയം സ്ഫോടനത്തില്‍ തകര്‍ക്കുമെന്നുമാണ് കേന്ദ്ര സുരക്ഷാ ഏജന്‍സിക്ക് ഇമെയില്‍ ഭീഷണി സന്ദേശം ലഭിച്ചത്.. ജയിലില്‍ കഴിയുന്ന ഗുണ്ടാ തലവന്‍ ലോറന്‍സ് ബിഷ്ണോയിയെ വിട്ടയയ്ക്കണമെന്നും 500 കോടി രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഭീഷണി സന്ദേശം. ഒരു കേന്ദ്ര ഏജന്‍സിക്കാണ് ഇ മെയില്‍ സന്ദേശം ലഭിച്ചത്. ഭീഷണി ഇമെയിലിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി മുംബൈ പൊലീസിനെ അറിയിക്കുകയും ഗുജറാത്ത് പൊലീസിന് പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ഏജന്‍സികളുമായി അതിന്റെ ഉള്ളടക്കം പങ്കിടുകയും ചെയ്തു.
''ലോറന്‍സ് ബിഷ്ണോയിയെ മോചിപ്പിക്കുകയും 500 കോടി രൂപ നല്‍കുകയും ചെയ്തില്ലെങ്കില്‍ നരേന്ദ്ര മോദിയേയും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും ഞങ്ങള്‍ തകര്‍ക്കും. എല്ലാം ഹിന്ദുസ്ഥാനിലാണ് വില്‍ക്കുന്നത്. അതിനാല്‍ ഞങ്ങള്‍ക്കും ചിലതൊക്കെ വാങ്ങണം. നിങ്ങള്‍ എത്ര മുന്‍കരുതല്‍ എടുത്താലും ഞങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. നിങ്ങള്‍ക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഈ മെയിലില്‍ പറഞ്ഞതുപോലെ ചെയ്യുക'' എന്നാണ് ഇ മെയില്‍ സന്ദേശം. ദേശീയ അന്വേഷണ ഏജന്‍സി, മുംബൈ പൊലീസ്, ഗുജറാത്ത് പൊലീസ് പ്രധാനമന്ത്രിയുടെ സുരക്ഷാ സമിതി എന്നിവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള നീക്കവും ആരംഭിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ അഞ്ച് ലോകകപ്പ് മാച്ച് നടക്കുന്നതിനാല്‍ മുംബൈ പൊലീസ് സുരക്ഷ ശക്തമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ലോകകപ്പ് ലക്ഷ്യമാക്കിയാണ് ഭീഷണിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
2014 മുതല്‍ ബിഷ്ണോയി ജയിലിലാണ്. എന്നാല്‍ ജയിലിലിരുന്നും ഇയാള്‍ കുറ്റകൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. പഞ്ചാബി ഗായകന്‍ സിദ്ദു മൂസവാലയെ കൊലപ്പെടുത്തിയതിലുള്‍പ്പെടെ ബിഷ്ണോയിക്ക് പങ്കുണ്ട്. നടന്‍ സല്‍മാന്‍ ഖാനെതിരെയും ബിഷ്ണോയി ഭീഷണി മുഴക്കിയിരുന്നു.
രണ്ട് വര്‍ഷത്തിനുള്ളില്‍ ഇടതു തീവ്ര സംഘങ്ങളെ രാജ്യത്തുനിന്നും തുടച്ചു നീക്കാന്‍ പ്രമേയം പാസാക്കി കൊണ്ട് അമിത് ഷാ തിവ്രവാദ സംഘങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ, മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലാണ് പ്രമേയം പാസാക്കിയത്. 2022-2023 കാലഘട്ടത്തില്‍ ഇടത് തീവ്ര സംഘങ്ങള്‍ക്കെതിരെ വലിയ നേട്ടമുണ്ടാക്കാനായെന്ന് അമിത് ഷാ പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയും സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും കൂടിയായതോടെയാണ് ഇത് സാധ്യമായത്. രണ്ട് വര്‍ഷം കൊണ്ട് ഇടത് തീവ്ര സംഘങ്ങളെ പൂര്‍ണമായും തുടച്ചുനീക്കാനാണ് ലക്ഷ്യമിടുന്നത്. 2022ല്‍ ഇടത് തീവ്ര സംഘങ്ങളുടെ ആക്രമണങ്ങളും അതിനെത്തുടര്‍ന്നുണ്ടാകുന്ന മരണങ്ങളും വളരെ കുറച്ചു.
നാല് ദശാബ്ദത്തിനിടെ ഏറ്റവും കുറവ് ആക്രമണങ്ങളുണ്ടായത് 2022ലാണ്. തീവ്ര സംഘടനകളുണ്ടാക്കുന്ന ആക്രമണങ്ങള്‍ 52 ശതമാനവും മരണം 69 ശതമാനവും കുറഞ്ഞു. ദേശീയ അന്വേഷണ ഏജന്‍സിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംഘടനകള്‍ക്ക് ലഭിക്കുന്ന പണത്തെക്കുറിച്ച് സൂക്ഷമമായി നിരീക്ഷിക്കുകയാണ്. സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സിന്റെ 195 ക്യാംപ് തുടങ്ങി. 44 എണ്ണം കൂടി ഉടന്‍ തുടങ്ങും. ഇത്തരം പ്രദേശങ്ങളില്‍ റോഡ് നിര്‍മാണം, ടെലി കമ്മ്യൂണിക്കേഷന്‍, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളില്‍ കൂടുതല്‍ വികസനം നടത്തിവരുകയാണ്. പ്രശ്‌നബാധിത പ്രദേശങ്ങളില്‍ 14,000 പുതിയ പദ്ധതികള്‍ ആരംഭിച്ചു. ഇതില്‍ 80 ശതമാനം പൂര്‍ത്തിയാക്കിയതായും അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
നരേദന്രമോദിയ്‌ക്കെതിരെ വധഭീഷണി മുഴക്കിയിരിക്കുന്ന ബിഷ്‌ണോയി സംഘത്തിന്റെ കാനഡ ബന്ധവും ചര്‍ച്ചയാവുകയാണ്. പഞ്ചാബി ഗായകന്‍ സിദ്ധു മൂസ് വാലയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘം ഗോള്‍ഡി ബ്രാര്‍ ഏറ്റെടുത്തതോടെ 700 അംഗ ബിഷ്ണോയി സംഘം പോലീസ് റഡാറിന് കീഴിലായി.സിദ്ധു മൂസ് വാലയെ കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട ലോറന്‍സ് ബിഷ്ണോയി ഇപ്പോള്‍ ഡല്‍ഹി തിഹാര്‍ ജയിലിലെ എട്ടാം നമ്പര്‍ ജയിലില്‍ അതീവ സുരക്ഷാ വാര്‍ഡിലാണ് കഴിയുന്നത്.
ഡല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ ബിഷ്ണോയിക്കെതിരെ നിരവധി കേസുകളുണ്ട്. ഒന്നല്ലെങ്കില്‍ മറ്റെന്തെങ്കിലും കേസുകളില്‍ പ്രതിയായ ഇയാളെ പൊലീസ് റിമാന്‍ഡില്‍ തുടരുകയാണ്.
1993 ഫെബ്രുവരി 12 ന് ജനിച്ച ബിഷ്ണോയി ബിരുദധാരിയാണ്, പഞ്ചാബിലെ ഫിറോസ്പൂരില്‍ താമസക്കാരനാണ്. 1992ല്‍ ഹരിയാന പോലീസില്‍ കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ച ബിഷ്ണോയിയുടെ പിതാവ് അഞ്ച് വര്‍ഷത്തിന് ശേഷം ജോലി ഉപേക്ഷിച്ച് കൃഷി ആരംഭിച്ചു. ബിഷ്ണോയ് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി പൂര്‍ത്തിയാക്കി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ചണ്ഡീഗഡിലും മറ്റ് സംസ്ഥാനങ്ങളിലും അദ്ദേഹത്തിനെതിരെ ആദ്യകാല കേസുകളുണ്ട്.
പ്രൊഫഷണല്‍ ഷൂട്ടര്‍മാര്‍ ഉള്‍പ്പെടുന്ന ബിഷ്ണോയിയും സംഘവും പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിക്കുന്നത്, അവരുടെ ശൃംഖല ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്നു.2009-ല്‍, കോളേജില്‍ പഠിക്കുമ്പോള്‍, പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി സംഘടനയില്‍ ചേര്‍ന്നു, അദ്ദേഹം പ്രസിഡന്റ് ഗോള്‍ഡിയെ കണ്ടു.ഗോള്‍ഡിയെ കാണുകയും യൂണിവേഴ്‌സിറ്റി രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയും ചെയ്ത ശേഷം ബിഷ്ണോയി കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തുടങ്ങി.
ബിഷ്ണോയി സംഘം മദ്യമാഫിയയില്‍ നിന്നും പഞ്ചാബി ഗായകരില്‍ നിന്നും മറ്റ് സ്വാധീനമുള്ള വ്യക്തികളില്‍ നിന്നും പണം തട്ടിയെടുക്കുന്നതായിരുന്നു പതിവ്. ഇപ്പോള്‍ കാനഡയില്‍ നിന്നും മോദിയ്‌ക്കെതിരെ ഉയര്‍ത്തിയിട്ടുള്ള വധഭീഷണിയെ അതിവ ഗൗരവ്വത്തിലാണ് എന്‍ ഐ എ കാണുന്നത്. കാനഡ ഇന്ത്യയ്‌ക്കെതിരെ നിരന്തരം നടത്തി കൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ ഇത്തരം തീവ്രസംഘടനകളെ സഹായിക്കാനായിരുന്നെന്ന് സംശയവും ബലപ്പെടുകയാണ്.
https://www.facebook.com/Malayalivartha


























