വീടിനുമുന്നിലിട്ടിരുന്ന ഷൂ ധരിക്കാന്‍ തയാറാകുന്നതിനിടെ കണ്ടത്...

മഴയും തണുപ്പും ആയാല്‍ ചൂടുള്ള സ്ഥലങ്ങള്‍ തേടി ഇഴജന്തുക്കള്‍ വീടുകളിലേക്ക് കയറാറുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ അപകടകാരി പാമ്പാണ്. പലപ്പോഴും മനുഷ്യന്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ക്കിടയിലായിരിക്കും ഇവ പതിഞ്ഞിരിക്കുക. അത്തരത്തിലൊരു സംഭവമാണ് ഇവിടെ നടന്നിരിക്കുന്നത്.
വീടിനുമുന്നിലിട്ടിരുന്ന ഷൂ ധരിക്കാന്‍ തയാറാകുമ്പോഴാണ് അതിനിടയില്‍ നിന്ന് ഒരാള്‍ തല പൊക്കുന്നത്. ചെരുപ്പിനകത്ത് ചുരുണ്ടുകൂടി കിടന്ന പാമ്പ് പതുക്കെ പുറത്ത് വരികയും അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദ പുറത്തുവിട്ട വീഡിയോ നിരവധിപ്പേരാണ് കണ്ടത്.
https://www.facebook.com/Malayalivartha


























