സിക്കിം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി.... 62 പേരെ ജീവനോടെ കണ്ടെത്തി, തെരച്ചില്‍ തുടരുന്നു, ചുങ്താങിലെ തുരങ്കത്തില്‍ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുന്നു

സിക്കിം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി.... 62 പേരെ ജീവനോടെ കണ്ടെത്തി, തെരച്ചില്‍ തുടരുന്നു, ചുങ്താങിലെ തുരങ്കത്തില്‍ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുന്നു.
നാല് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ സിക്കിം മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 30 ആയി. കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തിയിരുന്നു. മറ്റുള്ളവരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണ്. നിലവില്‍ 81 പേരെയാണ് കണ്ടെത്താനുള്ളത്. ചുങ്താങിലെ തുരങ്കത്തില്‍ കുടുങ്ങിയ 14 പേരെ രക്ഷപെടുത്താനുള്ള ശ്രമവും തുടരുന്നു.
ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ഹിമാലയന്‍ സംസ്ഥാനത്തെ നാല് ജില്ലകളിലായി 41,870 പേരെയാണ് ബാധിച്ചത്.
30 മരണങ്ങളില്‍ നാല് പേര്‍ മംഗാനിലും, ആറ് പേര്‍ ഗാംഗ്ടോക്ക് ജില്ലയിലും, 19 പേര്‍ പക്യോംഗിലും ഒന്ന് നാംചിയിലും നിന്നുള്ളവരാണ്. പാക്യോങ്ങില്‍ മരിച്ച 19 പേരില്‍ ഒമ്പത് സൈനികരും ഉള്‍പ്പെടുന്നുണ്ട്.
പ്രളയത്തില്‍ ഇതുവരെ 1200 വീടുകളും 13 പാലങ്ങളും തകര്‍ന്നു. സൈനിക കേന്ദ്രത്തിന് ഒപ്പം ഒലിച്ച് പോയ ആയുധ ശേഖരങ്ങളും വലിയ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha


























