മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് തുടക്കമിടാനൊരുങ്ങി ഐഎസ്ആര്‍ഒ ...

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ ദൗത്യത്തിനു മുന്നോടിയായുള്ള ആളില്ലാ പരീക്ഷണത്തിന് ഐഎസ്ആര്‍ഒ തുടക്കമിടുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്‍ ഈമാസം അവസാനം നടക്കും.
വിക്ഷേപണത്തിന്റെ ആദ്യ നിമിഷങ്ങളില്‍ അപ്രതീക്ഷിത അപകടമുണ്ടായേക്കാം. ഇത് മുന്നില്‍ക്കണ്ടുള്ള ക്ഷമതാപരിശോധനയാണ് ഇത്. 26ന് നടത്താനാണ് ഇപ്പോള്‍ നിശ്ചിയിച്ചിരിക്കുന്നത്.
സഞ്ചാരികളുമായി കുതിക്കുന്ന പേടകം (ക്രൂമോഡ്യൂള്‍) ശബ്ദാതീത വേഗതയിലേക്ക് കടക്കുമ്പോള്‍ അപകടസാധ്യത ഏറെയാണ്. ഈ ഘട്ടത്തില്‍ സാങ്കേതികത്തകരാര്‍ ഉണ്ടായാല്‍ റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തി പേടകത്തെ ഭൂമിയില്‍ ഇറക്കണം. ഒരുകൂട്ടം മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചാണ് പേടകത്തെ ദൂരേക്ക് തൊടുത്തുവിടുക. റോക്കറ്റ് ഭൗമാന്തരീക്ഷത്തില്‍ 17 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് 'രക്ഷാദൗത്യം' തുടങ്ങുക.
വേര്‍പെടുന്ന പേടകത്തെ പാരച്യൂട്ടുകളുടെ സഹായത്തോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സുരക്ഷിതമായി ഇറക്കുകയും ചെയ്യും. നാവികസേനയുടെ സഹായത്തോടെ പേടകം വീണ്ടെടുത്ത് പഠനവിധേയമാക്കും. ഇത്തരത്തില്‍ വീണ്ടും പരീക്ഷണങ്ങള്‍ നടത്തും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേയ്സ് സെന്ററിലെ ഒന്നാമത്തെ വിക്ഷേപണത്തറയില്‍ നിന്നാകും പേടകം കുതിക്കുക. ഒറ്റഘട്ട റോക്കറ്റാണ് വിക്ഷേപണത്തിന് ഉപയോഗിക്കുക. പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടു വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനാണ് ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്.
"
https://www.facebook.com/Malayalivartha


























