ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി ഇസ്രോ.... സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷന്‍ മാന്യൂവല്‍ വിജയകരമായി പൂര്‍ത്തിയാക്കി

ആദിത്യ എല്‍-1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നതായി ഇസ്രോ. സഞ്ചാരപാത കൃത്യമാക്കാനുള്ള ട്രാജക്ടറി കറക്ഷന്‍ മാന്യൂവല്‍ വിജയകരമായി പൂര്‍ത്തിയാക്കി.
ഒക്ടോബര്‍ ആറിന് ഏകദേശം 16 സെക്കന്‍ഡോളം ട്രാജക്ടറി കറക്ഷന്‍ മാന്യൂവര്‍ നടത്തിയതായി ഐഎസ്ആര്‍ഒ . ലക്ഷ്യസ്ഥാനമായ ട്രാന്‍സ്-ലഗ്രാന്‍ജിയന്‍ പോയിന്റ്-1 ലേക്ക് പേടകത്തെ എത്തിക്കുന്നതിന് സഹായിക്കുന്ന പ്രക്രിയയാണ് കഴിഞ്ഞ ദിവസം നടത്തിയത്. പേടകത്തിന്റെ സഞ്ചാരപഥം വ്യതിചലിക്കാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതില്‍ നിര്‍ണായകമാണ് ട്രാജക്ടറി കറക്ഷന്‍ മാന്യൂവല്‍.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മാഗ്നെറ്റോമീറ്റര്‍ പേലോഡ് വീണ്ടും ഓണാകും. എല്‍1 പോയിന്റിലെ ഗ്രഹാന്തര കാന്തിക മണ്ഡലങ്ങളെയാകും ഇത് അളക്കുക. വളരെ മികച്ച രീതിയിലാണ് പേടകം സഞ്ചരിക്കുന്നത്.
https://www.facebook.com/Malayalivartha


























