സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 77 ആയി... ഹിമ തടാകം പൊട്ടിത്തെറിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്

സിക്കിമിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 77 ആയി. പ്രളയബാധിത സംസ്ഥാനത്ത് ആകെ 77 മരണങ്ങള്‍ സ്ഥിരീകരിച്ചുവെന്ന് എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തത്. രക്ഷാപ്രവര്‍ത്തനം തുടരുന്നതിനിടെ സിക്കിമിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇതുവരെ 29 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അനില്‍രാജ് റായ് പറഞ്ഞു.
ഒക്ടോബര്‍ മൂന്നിന് ഹിമ തടാകം പൊട്ടിത്തെറിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. വെള്ളപ്പൊക്കമുണ്ടായി നാല് ദിവസത്തിന് ശേഷം ടീസ്റ്റ നദിയിലെ ജലനിരപ്പ് സാധാരണ നിലയിലേക്ക് തിരിച്ചെത്തിയെങ്കിലും, മിക്കയിടത്തും റോഡുകള്‍ക്കും പാലങ്ങള്‍ക്കും ആശയവിനിമയ ശൃംഖലകള്‍ക്കും വ്യാപകമായ നാശനഷ്ടം നേരിട്ടിട്ടുണ്ട്. ഇത് മൂലം നിരവധി ആളുകളാണ് പലയിടത്തായി കുടുങ്ങിക്കിടക്കുന്നത്.
പ്രളയത്തില്‍ കുടുങ്ങിയ 2500ലധികം ആളുകളെ ഇതുവരെ രക്ഷപ്പെടുത്തിയതായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ കണ്‍ട്രോള്‍ റൂം അറിയിച്ചു. പ്രതികൂല കാലാവസ്ഥ കാരണം എയര്‍ലിഫ്റ്റ് രക്ഷാപ്രവര്‍ത്തനം വൈകുന്നതിനാല്‍, സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏകദേശം മൂവായിരത്തോളം പേര്‍ ഇപ്പോഴും സുരക്ഷിത സ്ഥാനത്തേക്ക് മടങ്ങാന്‍ കാത്തിരിക്കുകയാണ്.
വടക്കന്‍ സിക്കിമിലെ ചുങ്താങ്ങില്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) റെസ്‌ക്യൂ ടീം നടത്തിയ റോപ്പ്വേ വഴി 52 പുരുഷന്മാരും 4 സ്ത്രീകളും ഉള്‍പ്പെടെ 56 സാധാരണക്കാരെ ഞായറാഴ്ച വിജയകരമായി രക്ഷപ്പെടുത്തി.
അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളില്‍ 48 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതായി ജല്‍പായ്ഗുരി ജില്ലാ പോലീസ് അറിയിച്ചു. ഇവിടെ നിന്ന് 100ഓളം പേരെ കാണാതായതായി ഔദ്യോഗിക രേഖകള്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha


























