Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഇസ്രയേല്‍-ഹമാസ് യുദ്ധം...ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും... സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണവില ഉയർന്നേക്കാം..സൗദിയും യുഎഇയും വന്‍ ലാഭം കൊയ്യും; അലിയന്‍സ് പ്രവചനം ശരിയായാല്‍ വെട്ടിലാകുക ഇന്ത്യ..

22 OCTOBER 2023 01:30 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

ഇസ്രയേല്‍-ഹമാസ് യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ പ്രകടമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാമെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ഗീതാ ഗോപിനാഥ് കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് അറിയിച്ചത്. സംഘര്‍ഷം മറ്റു മേഖലകളെ കൂടി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ എണ്ണവില ഉയർന്നേക്കാം. അങ്ങനെ സംഭവിച്ചാൽ അത് പണപ്പെരുപ്പം രൂക്ഷമാക്കിയേക്കുമെന്നും ഇത് ആഗോള ജി.ഡി.പി.യെ ബാധിച്ചേക്കും. ഇത് ഇന്ത്യയെ സംബന്ധിച്ച് വളരെയേറെ തിരിച്ചടികൾ നൽകും. പശ്ചിമേഷ്യയില്‍ യുദ്ധം കനക്കുമെന്നാണ് ഇസ്രായേലിന്റെ പുതിയ പ്രതികരണം വ്യക്തമാക്കുന്നത്. എല്ലാ പിന്തുണയും നല്‍കി അമേരിക്കയും ബ്രിട്ടനും ഇസ്രായേലിനൊപ്പമുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് കാര്യക്ഷമമായ ഇടപെടലിന് സാധിച്ചിട്ടില്ല. അറബ് ലീഗ് ഉച്ചകോടി വ്യക്തമായ തീരുമാനം എടുത്തിട്ടുമില്ല.

 

സമാധാന ശ്രമങ്ങള്‍ വിജയിക്കാത്തതും യുദ്ധം നീളുമെന്ന സൂചന നല്‍കുന്നു.ഈ സാഹചര്യത്തില്‍ ആഗോള വിപണി വലിയ ആശങ്കയിലാണ്. വ്യാപാര മേഖലകള്‍ കൂടുതല്‍ സങ്കീര്‍ണമാകും. നിക്ഷേപങ്ങള്‍ കുറയുകയും ചെയ്യും. എണ്ണവില വന്‍ തോതില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. എണ്ണവിലയില്‍ സംഭവിക്കുന്ന ചെറിയ മാറ്റം പോലും വിപണിയെ നേരിട്ട് ബാധിക്കും. എണ്ണ വന്‍തോതില്‍ വാങ്ങുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ് അലിയന്‍സ് ട്രേഡിന്റെ പ്രവചനം.ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്നഅന്താരാഷ്ട്ര ഇന്‍ഷുറന്‍സ് കമ്പനിയാണ് അലിയന്‍സ് ട്രേഡ്. വിപണി സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഇവരുടെ പ്രവചനം എണ്ണവില കുതിച്ചുയരുമെന്നാണ്. പശ്ചിമേഷ്യയിലെ യുദ്ധമാണ് എണ്ണവില ഉയരാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ബാരലിന് 140 ഡോളര്‍ വരെ ക്രൂഡ് ഓയിലിന് ഉയര്‍ന്നേക്കാമെന്നാണ് കമ്പനി പ്രവചിക്കുന്നത്.

അങ്ങനെ സംഭവിച്ചാല്‍ എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് വലിയ നേട്ടമാകും. ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബാരലിന് 83 ഡോളറായിരുന്നു വില. ഇപ്പോള്‍ 92 ഡോളറിലെത്തിയിരിക്കുന്നു. വില വര്‍ധിപ്പിക്കാന്‍ വേണ്ടി സൗദി അറേബ്യയും ഒപെകിലെ മറ്റു രാജ്യങ്ങളും ശ്രമിച്ചുവരുന്നതിനിടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ആഗോള സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതയും അലിയന്‍സ് ട്രേഡ് ചൂണ്ടിക്കാട്ടുന്നു.ക്രൂഡ് ബാരലിന് 100 ഡോളര്‍ എങ്കിലും എത്തണം എന്നായിരുന്നു സൗദി അറേബ്യയുടെ നിലപാട്. വില കുറഞ്ഞാല്‍ തങ്ങളുടെ സാമ്പത്തിക ഭദ്രത ഇളകുമെന്നും സൗദി ഭയപ്പെട്ടിരുന്നു. വില വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും ഉല്‍പ്പാദനം കുറയ്ക്കുകയും ചെയ്തു. ഇരുരാജ്യങ്ങളും പ്രതിദിനം 13 ലക്ഷം ബാരല്‍ ഉല്‍പ്പാദനമാണ് കുറച്ചിരിക്കുന്നത്.എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കണമെന്നും കൂടുതല്‍ എണ്ണ വിപണിയിലെത്തിക്കണമെന്നും ഇന്ത്യയുള്‍പ്പെടെയുള്ള ഉപഭോക്തൃരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എങ്കിലും സൗദി വഴങ്ങിയിട്ടില്ല.

 

അതിനിടെയാണ് യുദ്ധമുണ്ടായതും നിക്ഷേപകര്‍ ആശങ്കയിലായതും.ഈ സാഹചര്യത്തില്‍ കൂടുതല്‍ നിക്ഷേപമിറങ്ങാന്‍ സാധ്യത കുറവാണ്. എണ്ണചരക്ക് വ്യാപാരം സുഗമമാകുകയുമില്ല.മെഡിറ്ററേനിയന്‍ കടലിലൂടെ ഹോര്‍മുസ് വഴിയുള്ള ചരക്ക് കടത്ത് കുറയ്ക്കണമെന്ന് ചില രാജ്യങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചരക്ക് കടത്ത് ചെങ്കടലിലൂടെയാക്കണമെന്ന് ഇസ്രായേല്‍ ആവശ്യപ്പെടുകയും ചെയ്തു. എണ്ണ വ്യാപാരത്തിന് പ്രതിസന്ധി നേരിട്ടാല്‍ അലിയന്‍സ് പ്രവചിച്ച പോലെ ബാരലിന് 140 ഡോളറിലെത്തും. ഇതാകട്ടെ, സൗദി, യുഎഇ, റഷ്യ, ഇറാഖ്, നൈജീരിയ ഉള്‍പ്പെടെയുള്ള ഉല്‍പ്പാദക രാജ്യങ്ങള്‍ക്ക് നേട്ടമാകും. ഇന്ത്യയ്ക്ക് തിരിച്ചടിയാകുകയും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (14 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (27 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (31 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (32 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (41 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends