ജോലി ലഭിച്ച ശേഷം കുടുംബത്തിനായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നില്ല.... പൊലീസ് ഉദ്യോഗസ്ഥയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു

പ്രണയിച്ച് വിവാഹം കഴിഞ്ഞിട്ട് ആറു വര്‍ഷം. ജോലി ലഭിച്ച ശേഷം കുടുംബത്തിനായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുന്നില്ലെന്ന് ആരോപിച്ച് പൊലീസ് ഉദ്യോഗസ്ഥയായ ഭാര്യയെ ഭര്‍ത്താവ് വെടിവച്ചുകൊന്നു. ബിഹാര്‍ പൊലീസില്‍ ട്രെയിനിയായ പൊലീസ് കോണ്‍സ്റ്റബിള്‍ ശോഭനാ കുമാരി (23) ആണ് കൊല്ലപ്പെട്ടത്. ജോലി ലഭിച്ചതിനു ശേഷം വീട്ടുകാര്യങ്ങളില്‍ ശ്രദ്ധയില്ലാത്തതിനാലും കുടുംബത്തിനായി സമയം ചെലവഴിക്കാത്തതിനെ തുടര്‍ന്നുമായിരുന്നു കൊലപാതകം.
കൊലപാതകത്തിനു ശേഷം ശോഭനാ കുമാരിയുടെ ഭര്‍ത്താവ് ഗജേന്ദ്ര യാദവ് ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കി. ഇവര്‍ക്ക് ഒരു മകളുമുണ്ട്. വിവാഹത്തിനു മുന്‍പ് പ്രതി നടത്തിയിരുന്ന പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു ശോഭനാ കുമാരി. ജോലി നേടാനും പൊലീസിന്റെ യോഗ്യതാ പരീക്ഷകള്‍ക്ക് തയ്യാറെടുക്കാനും ശോഭനാ കുമാരിയെ ഗജേന്ദ്ര യാദവ് പിന്തുണച്ചിരുന്നതായാണ് വിവരം.
വെള്ളിയാഴ്ച പട്‌നയിലെ ഹോട്ടല്‍മുറിയിലായിരുന്നു കൊലപാതകം. ഗജേന്ദ്ര യാദവിന്റെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കോട്വാലി എസ്എച്ച്ഒ സഞ്ജീത് കുമാര്‍ വ്യക്തമാക്കി. ഭാര്യയ്ക്കു ജോലി ലഭിച്ചതിനു ശേഷം വീട്ടുകാര്യങ്ങള്‍ ശ്രദ്ധിക്കാത്തതിനാല്‍ ഗജേന്ദ്ര യാദവ് അസ്വസ്ഥനായിരുന്നു. ഹോട്ടലില്‍ ഗജേന്ദ്ര യാദവ് ബുക്ക് ചെയ്ത മുറിയിലേക്ക് എത്തിയതായിരുന്നു ശോഭനാ കുമാരി.
പിടിവലിക്കു ശേഷമാണ് കൊലപാതകം നടന്നതെന്നും മൃതദേഹം നഗ്‌നമായ നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ഹോട്ടല്‍ മുറിയില്‍നിന്ന് തോക്ക് കണ്ടെടുത്തു. ഹോട്ടലില്‍ മുറിയെടുത്ത സാഹചര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യ സമയം ചെലവഴിക്കാത്തതു സംബന്ധിച്ച് ഗജേന്ദ്ര യാദവ് പരാതിപ്പെട്ടിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























