പൂനെയില്‍ പരിശീലന വിമാനം തകര്‍ന്ന് രണ്ടു പേര്‍ക്ക് പരിക്ക്

നാലു ദിവസത്തിനിടെ വീണ്ടും പൂനെയില്‍ ചെറിയ പരിശീലന വിമാനം തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന ട്രെയ്നി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്രിയതായി ബരാമതി പൊലീസ് സ്റ്റേഷന്‍ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ പ്രഭാകര്‍ മോറെ അറിയിച്ചു.
ഇന്നലെ രാവിലെ എട്ടു മണിയോടെ പൂനെ ജില്ലയിലെ ഗൊജുബാവി ഗ്രാമത്തിലാണ് സംഭവം. റെഡ് ബേഡ് അക്കാഡമിയുടെ ചെറു വിമാനമാണ് തകര്‍ന്നതെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. അപകട കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും അവരുടെ അറിയിപ്പില്‍ പറയുന്നു.
നാലു ദിവസം മുമ്ബ് പൂനെയിലെ കഫ്താല്‍ ഗ്രാമത്തില്‍ ഇതേ അക്കാഡമിയുടെ മറ്റൊരു പരിശീലന വിമാനം തകര്‍ന്നു വീണ് പൈലറ്റിന് പരിക്കേറ്റിരുന്നു.
"
https://www.facebook.com/Malayalivartha



























