സംഘർഷത്തിൽ തകർന്ന ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത് പരിഗണയിലെന്ന് ഇന്ത്യ

സംഘർഷത്തിൽ തകർന്ന ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നത് പരിഗണയിലെന്ന് ഇന്ത്യ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ഒക്കെ ഇന്ത്യ സഹായം ചെയ്തിരുന്നു. അത് തുടരും എന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്. അതായത് ഇനിയും കൂടുതൽ സഹയിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് ഫലസ്തീനികൾക്കായി ഇന്ത്യ മാനുഷിക സഹായം അയച്ചത് . ഇന്നലെ വൈകുന്നേരം ഈജിപ്തിലെത്തിയിരുന്നു .
ഇന്ത്യൻ അംബാസഡർ ഈജിപ്തിനും ഗാസയ്‌ക്കുമിടയിലുള്ള റഫ അതിർത്തി വഴി പാലസ്തീനിലേക്ക് നൽകുന്നതിനായി റെഡ് ക്രസന്റിന് ദുരിതാശ്വാസ സാമഗ്രികൾ കൈമാറിയിരുന്നു . അത്യാവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ, ശസ്ത്രക്രിയാ വസ്തുക്കൾ, ടെന്റുകൾ, സ്ലീപ്പിംഗ് ബാഗുകൾ, ടാർപോളിനുകൾ, സാനിറ്ററി യൂട്ടിലിറ്റികൾ, വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ഗുളികകൾ എന്നിവയും ആവശ്യമായ മറ്റ് വസ്തുക്കളിൽ ഉൾപ്പെടുന്നു.ഇനിയും കൂടുതൽ സഹായം എത്തിക്കുണമെന്നാണ് അറിയിച്ചിരിക്കുന്നത് ഇന്ത്യ.
അതേസമയം പലസ്തീനിലെ ജനങ്ങള്‍ക്കായി മെഡിക്കല്‍ സഹായവും, ദുരന്ത നിവാരണ സാമഗ്രികകളും നൽകിയ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് പലസ്തീൻ. കൂടുതൽ സഹായം ആവശ്യമാണെന്നും, സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ രാഷ്ട്രീയ ഇടപെടൽ നടത്തണമെന്നും പലസ്തീൻ അംബാസിഡർ അഭ്യർത്ഥിച്ചു.
https://www.facebook.com/Malayalivartha



























