രാജ്യതലസ്ഥാനത്ത് ആ അപകടം !!!! ശ്വാസം മുട്ടി ജനങ്ങൾ; ദില്ലിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു

രാജ്യതലസ്ഥാനത്ത് ആ അപകടം !!!! ശ്വാസം മുട്ടി നിരവധി ജനങ്ങൾ . ദില്ലിയിൽ വായുമലിനീകരണം രൂക്ഷമാകുന്നു. ഇന്ന് മാത്രം വായുമലിനീകരണ സൂചിക 309 ആയി ഉയർന്നിരിക്കുകയാണ് . . ശനിയാഴ്ച വായുമലിനീകരണ തോത് 173 ആയിരുന്നു. വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്.
നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതടക്കം കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് അധികൃതർ. രാജ്യ തലസ്ഥാനം ശൈത്യകാലം തുടങ്ങുമ്പോൾ തന്നെ ശ്വാസം മുട്ടിയിരിക്കുന്ന അവസ്ഥയിലാണ്. ഒറ്റ ദിവസം കൊണ്ടാണ് മുന്നൂറിന് മുകളിലെത്തിയത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ന് രേഖപ്പെടുത്തിയ മലിനീകരണ തോത്, ദില്ലി സർവകലാശാല മേഖലയിൽ 330 ഉം, ദില്ലി വിമാനത്താവള മേഖലയിൽ 325 ഉം ആണ് . വായുനിലവാരം ഇടിയാൻ കാരണമായത് , അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടിയതാണ്.
പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങി. സർക്കാർ ജനങ്ങളോട് ചില കാര്യങ്ങൾ അപേക്ഷിച്ചിരിക്കുകയാണ്, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും നിർദേശിച്ചു..
https://www.facebook.com/Malayalivartha



























