Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മൊബൈൽ ആപ്പിലൂടെ സൈനിക രഹസ്യം ചോർത്തി... പാക് ചാരനെ ATS കൈയ്യോടെ തൂക്കി...

23 OCTOBER 2023 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിക്ക് വേണ്ടി ചാരപ്രവർത്തനത്തിന് സഹായിച്ചതിന് 53 കാരനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. പാകിസ്ഥാൻ വംശജനായ ഇയാൾ 10 വർഷം മുമ്പ് ഇന്ത്യൻ പൗരത്വം നേടിയ വ്യക്തിയാണെന്ന് അധികൃതർ അറിയിച്ചു.

മിലിട്ടറി ഇന്റലിജൻസ് ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആനന്ദിലെ താരാപ്പുരിൽ താമസിക്കുന്ന ലാഭ്ശങ്കർ മഹേശ്വരി(53)യെയാണ് മിലിറ്ററി ഇന്റലിജൻസിന്റെ നിർദേശപ്രകാരം ഗുജറാത്ത് പോലീസ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. 1999-ൽ ഭാര്യക്കൊപ്പം വന്ധ്യതാ ചികിത്സയ്ക്ക് ഗുജറാത്തിൽ എത്തിയ ഇയാൾ 2006-ൽ ഇന്ത്യൻ പൗരനായി.

താരാപ്പുരിൽ ഭാര്യയുടെ മാതാപിതാക്കളുടെ ഒപ്പം താമസിച്ചിരുന്ന മഹേശ്വരി ഇവിടെ പലചരക്കുകടയും നടത്തിയിരുന്നു. എന്നാൽ, പാകിസ്താനിൽ സ്വന്തം ബന്ധുക്കളെ സന്ദർശിക്കാൻ ഇടയ്ക്ക് പോയിരുന്നു. ഇയാളെ പാക് ചാരസംഘടന രഹസ്യം ചോർത്താൻ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 123, 121-എ, 120 ബി എന്നിവ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പാകിസ്ഥാൻ ആർമിയിലെയോ രഹസ്യാന്വേഷണ ഏജൻസിയിലെയോ ഒരാൾ ഇന്ത്യൻ സിം കാർഡുള്ള വാട്ട്‌സ്ആപ്പ് നമ്പർ ഉപയോഗിക്കുന്നതായി മിലിട്ടറി ഇന്റലിജൻസിൽ നിന്ന് എടിഎസിന് വിവരം ലഭിച്ചു.

ഇന്ത്യൻ സിം കാർഡും വാട്‌സാപ്പ് നമ്പറും ലഭ്യമാക്കാൻ മഹേശ്വരി പാകിസ്താൻ ഏജന്റുമാരെ സഹായിച്ചു. കാർഗിലിലെ സൈനികന്റെയും ഹരിയാനയിലെ പഞ്ച്കുളയിലുള്ള ആർമി പബ്ലിക് സ്‌കൂളിലെ റിസപ്ഷനിസ്റ്റിന്റെയും ഫോണുകൾ ചോർത്തിയതായി കണ്ടെത്തി. ആർമി വെൽഫെയർ എജുക്കേഷൻ സൊസൈറ്റി നടത്തുന്ന ആർമി പബ്ലിക് സ്‌കൂളുകളിലെ കുട്ടികളുടെ സൈനികോദ്യോഗസ്ഥരായ രക്ഷിതാക്കളുടെ ഫോണുകളാണ് ഇവർ ലക്ഷ്യമിട്ടത്.

സ്‌കൂൾ വെബ്സൈറ്റുകളിലും ഫീസ് അടയ്ക്കാനുള്ള ഓൺലൈൻ സംവിധാനത്തിലും നുഴഞ്ഞു കയറി ഫോൺ നമ്പറുകൾ ശേഖരിച്ചു. സ്‌കൂൾ അധികൃതരുടേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന സന്ദേശം ഈ ഫോണുകളിൽ അയച്ചു. സ്വാതന്ത്ര്യ സുവർണ ജൂബിലിക്ക് ഹർ ഘർ തിരംഗ പ്രചാരണത്തിന്റെ ഭാഗമായി ഒരു ആപ്പ് സ്ഥാപിക്കാൻ ലിങ്ക് അയച്ചു.

കുട്ടിയുടെയും ദേശീയ പതാകയുടെയും ചിത്രങ്ങൾ ചേർത്ത് പോസ്റ്റുചെയ്യാൻ സഹായിക്കുന്നതായിരുന്നു ആപ്പ്. ഇതോടെ റിമോട്ട് അക്‌സസ് ട്രോജൻ മാൽവെയർ സ്ഥാപിക്കപ്പെടുകയും ഫോണിലെ വിവരങ്ങൾ പാക് ഏജന്റുമാർക്ക് ലഭിക്കുകയും ചെയ്തു. ഇന്ത്യയിലെ മറ്റ് ഏജന്റുമാർക്ക് പണം എത്തിക്കാനും മഹേശ്വരി സഹായിച്ചതായി അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു.

എയർഫോഴ്‌സ് ഇന്റലിജൻസിന്റെ സഹായത്തോടെ ഇത്തരമൊരു ഫോൺ കണ്ടെത്തി ഗാന്ധി നഗറിൽ ഫൊറൻസിക് ലാബിൽ പരിശോധിച്ചതോടെയാണ് പാക് തന്ത്രം കണ്ടെത്തിയത്. റാറ്റ് (RAT) മാൽവെയർ ഉപയോഗിച്ചാണ് അവരുടെ ഫോണുകളിലെ വിവരം ചോർത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

എത്ര ഫോണുകളിൽ ആപ്പ് സ്ഥാപിച്ചെന്നും എന്തെല്ലാം രഹസ്യങ്ങൾ ചോർന്നെന്നും മിലിറ്ററി ഇന്റലിജൻസ് അന്വേഷിക്കുന്നുണ്ട്. ഇത്തരം ഫോണുകൾ ഫാക്ടറി റീസെറ്റിന് വിധേയമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

മഹേശ്വരിയുടെ ഫോണിൽ ആദ്യം ഉപയോഗിക്കുകയും പിന്നീട് അയൽ രാജ്യത്തിന് കൈമാറുകയും ചെയ്ത സിം കാർഡ് ജാംനഗറിലെ രണ്ട് ഏജന്റുമാർ വഴിയാണ് ലഭിച്ചത്. മുഹമ്മദ് സഖലയിൻ തൈമിന്റെ പേരിലുള്ള കാർഡ് അസ്ഗർ ഹാജിയുടെ ഫോണിലാണ് ആദ്യം ആക്ടിവേറ്റ് ചെയ്തത്. ഇരുവരും ഒളിവിലാണ്.

കാർഗിലിലുള്ള ഒരു സൈനികന്റെ ഫോണിൽ ചാര ആപ്പ് സ്ഥാപിക്കപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തി. മഹേശ്വരിക്കും കുടുംബത്തിനും വിസാ നടപടികൾ വേഗത്തിലാക്കിയാണ് ഇന്ത്യയിലെ പാക് എംബസിയിലെ ഉദ്യോഗസ്ഥൻ ആദ്യം ബന്ധം സ്ഥാപിച്ചതെന്ന് ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് എസ്.പി. ഓം പ്രകാശ് ജാട്ട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (13 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (26 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (30 minutes ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (31 minutes ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (40 minutes ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (1 hour ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (1 hour ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (5 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (6 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (6 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (6 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (7 hours ago)

Malayali Vartha Recommends