പീഡിപ്പിച്ചയാളെ യുവതി വിവാഹം കഴിച്ചു; കേസും പിന്‍വലിച്ചു

പുത്തന്‍ പ്രതീക്ഷയുടെയും നന്‍മയുടെയും വാര്‍ത്തകള്‍ ഈ ലോകത്തു നിന്നും മാഞ്ഞിട്ടില്ല എന്നതിനൊരുദ്ദാഹരണം. പീഡനത്തിനിരയായി അമ്മയായ യുവതി തന്നെ പീഡിപ്പിച്ചയാളെ വിവാഹം കഴിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ സ്വദേശിനിയായ 22കാരിയാണ് തന്നെ പീഡിപ്പിച്ചയാളെ ജീവിതപങ്കാളിയാക്കിയത്. ലൈംഗിക പീഡനത്തെ തുടര്‍ന്ന് ഈ യുവതി ഗര്‍ഭിണിയായിരുന്നു. കുട്ടിയുടെ ഭാവിയെക്കരുതിയാണ് തന്നെ പീഡിപ്പിച്ചയാളെ തന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
ഇയാള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ നല്‍കിയ കേസും യുവതി പിന്‍വലിച്ചു. പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദീര്‍ഘകാലം കേസ് നടത്തിക്കൊണ്ട് പോകാന്‍ സാമ്പത്തിക ശേഷിയില്ലാത്തതും കുട്ടിയുടെ ഭാവിയും കരുതിയാണ് കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് യുവതി പറഞ്ഞു.
പ്രതിയെ വിവാഹം കഴിച്ച് കേസ് അവസാനിപ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അന്ന് ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥയോട് സഹകരിക്കാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ജഡ്ജിയുടെ നിര്‍ദ്ദേശം അന്ന് വിവാദമാകുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























