ഇന്ദിര ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമെന്ന് വിശേഷിപ്പിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്

മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ഭരണം ബ്രിട്ടീഷുകാരെക്കാളും മോശമെന്ന് വിശേഷിപ്പിച്ച് ബീഹാര്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ്. ബിഹാറില്‍ മഹാസഖ്യത്തിന്റെ ഭാഗമായി ജെഡിയുവുമായും ആര്‍ജെഡിയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഈ വിഷയം മുഖ്യമന്ത്രി നിതീഷ് കുമാന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള നീക്കത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ വെബ്‌സൈറ്റിലെ പരാമര്‍ശങ്ങളെക്കുറിച്ച് അറിവില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിഭാഗത്തിന്റെ നിലപാട്.
ജയപ്രകാശ് നാരായണന്‍ ഇന്ദിരാഗാന്ധിയുടെയും മകന്റെയും ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചുവെന്നും ഇതിനെതിരെ ഇന്ദിരയും മകന്‍ സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ജയപ്രകാശ് നാരായണനെ ജയിലടച്ചുവെന്നും വെബ്‌സൈറ്റില്‍ പരാമര്‍ശിക്കുന്നു. ഇന്ദിരാ ഗാന്ധി ഏകാധിപതിയെ പോലെയാണ് ഭരണം നടത്തിയിരുന്നതെന്നും ബ്രിട്ടീഷ് ഭരണത്തേക്കാള്‍ മോശമായിരുന്നു പലപ്പോഴും ഇന്ദിരയുടെ ഭരണമെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്്ട്.
വെബ്‌സൈറ്റിലെ പരാമര്‍ശത്തിനെതിരേ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ഇന്ദിരയെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തികച്ചും വസ്തുതാരഹിതമാണെന്നും ഇതിനെതിരെ പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബീഹാര്‍ കോണ്‍ഗ്രസ് നേതാവ് ചരണ്‍ യാദവ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha


























