കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നു സുപ്രീം കോടതി

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം തടയാന്‍ നിലവില്‍ നിയമമുണ്ടെന്നു സുപ്രീം കോടതി. ശിക്ഷാ രീതിയില്‍ ഭേദഗതി വരുത്താന്‍ കോടതിക്കു കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗീക ശേഷി ഇല്ലാത്താക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി തള്ളിയാണ് കോടതി നിരീക്ഷണം.
മാനഭംഗക്കേസിലെ പ്രതികളുടെ ശിക്ഷയുടെ കാര്യത്തില്‍ പാര്‍ലമെന്റാണ് തീരുമാനമെടുക്കേണ്ടത്. കുറ്റക്കാര്‍ക്കു കര്‍ശനമായ ശിക്ഷ നല്‍കുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് കൂടിയാലോചിക്കണം. ഇരകളുടെ പ്രായം സംബന്ധിച്ച നിയമത്തില്‍ വ്യക്തത വരണമെന്നും സുപ്രീം കോടതി അറിയിച്ചു. കുട്ടികള്‍ക്കെതിരെ ലൈംഗീക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























