അഫ്‌സല്‍ ഗുരുവിന്റെ മകന് പത്താം ക്ലാസില്‍ 95% മാര്‍ക്ക്; രാഷ്ട്രീയപരമായി തങ്ങള്‍ക്ക് താല്‍പര്യങ്ങളൊന്നുമില്ലെന്ന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ തബസും

പാര്‍ലമെന്റ് ആക്രമണത്തിലെ മുഖ്യപ്രതിയായിരുന്ന അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗലീബ് ഗുരു് പത്താം ക്ലാസ് പരീക്ഷയില്‍ 95% മാര്‍ക്ക് നേടി.
ജമ്മു-കാശ്മീര്‍ ബോര്‍ഡ് ഓഫ് സ്‌കൂള്‍ എക്‌സാമിനേഷന്‍ നടത്തിയ പരീക്ഷയില്‍ അഞ്ഞൂറില്‍ നാനൂറ്റി എഴുപത്തിനാല് മാര്‍ക്ക് വാങ്ങിയ ഗലീബിന് എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ ഗ്രേഡും ലഭിച്ചു.
പുല്‍വാമാ ജില്ലയിലെ അവന്തിപൂരില്‍ നിന്നുള്ള കുട്ടിക്കാണ് ഒന്നാം സ്ഥാനം. എങ്കിലും കഷ്ടപ്പാടുകള്‍ക്കിടയിലും മികച്ച വിജയം സ്വന്തമാക്കിയ ഗലീബാണ് ഇപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
എന്നാല്‍ ഗാലിബിന്റെ കുടുംബാംഗങ്ങള്‍ ഇതുവരെ ഗലീബിന്റെ വീജയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല.
മകനോടൊപ്പം സമാധാനമുള്ള ഒരു സാധാരണ ജീവിതം നയിക്കണം. രാഷ്ട്രീയപരമായി തങ്ങള്‍ക്ക് ഒരു താല്‍പര്യവുമില്ല എന്നാണ് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി ഒരുവര്‍ഷത്തിനു ശേഷം ഭാര്യ തബസും ഗുരു പറഞ്ഞത്.
2013-ല്‍ കാശ്മീരി മോണിറ്ററിനു നല്‍കിയ അഭിമുഖത്തില്‍ ഡോക്ടറാവാനാണ് തനിക്ക് ഇഷ്ടമെന്ന് ഗലീബ് പറഞ്ഞിരുന്നു.
ഡോക്ടറാവാനാണ് തനിക്ക് ഇഷ്ടമെന്ന് പപ്പായ്ക്ക് അറിയാം. അതിനു വേണ്ടി പരിശ്രമിക്കണമെന്ന് ജയിലില്‍ കാണാന്‍ ചെല്ലുമ്പോഴും പറയാറുണ്ടായിരുന്നു.
ആഗസ്റ്റില്‍ പപ്പായെ കാണാന്‍ ചെന്നപ്പോള്‍ ഖുറാന്റെ ഒരു പ്രതിയും ഒരു ശാസ്ത്രപുസ്തകവും സമ്മാനമായി തന്നു. അതിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും ഗലീബ് അന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അഫ്‌സല്‍ ഗുരുവിനെ 2013 ഫെബ്രുവരി 9-ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























