ക്രൂഡ് ഓയില് വില കുത്തനെ ഇടിഞ്ഞു, ജനങ്ങളെ പിഴിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിന്റേയും ഡീസലിന്റേയും വില കുറയ്ക്കാതെ കേന്ദ്ര സര്‍ക്കാര്‍. എണ്ണയ്ക്ക് ഒരു ബാരലിന് 29.24 ഡോളറാണ് വില. അതായത് 1955.86 രൂപ. ഒരു ബാരലില്‍ 158 ലിറ്ററാണുള്ളത്. അതായത് ലിറ്ററിന് 12.30 രൂപ. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വിലയായ 20 രൂപയേക്കാള്‍ വളരെ കുറവാണു ഇപ്പോഴത്തെ ക്രൂഡ് ഓയില് വില
ആഗോള വിപണിയില്‍ ക്രൂഡ് ഓയില് വില ബാരലിന് 20 ഡോളറില്‍ എത്തുമെന്നാണ് രാജ്യാന്തര ഏജന്‍സിയായ ഗോള്‍ഡ്മാന്‍ സാച്ചിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പക്ഷേ ഇതിന്റെ ഗുണഫലം ജനങ്ങളില്‍ എത്താന്‍ വഴിയില്ല.
എക്‌സൈസ് തീരുവ ഓരോ തവണയും ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ വിലയിടിവിന്റെ നേട്ടം ജനങ്ങള്‍ക്കു കൈമാറാന്‍ മടിക്കുകയാണ്. നിലവില്‍ ലിറ്ററിന് 14 രൂപയുടെ കുറവു മാത്രമേ ഇത്ര നാള്‍കൊണ്ട് വിപണിയില്‍ ഉണ്ടായിട്ടുള്ളൂ. കേന്ദ്ര സര്‍ക്കാറിനാകട്ടെ എകദേശം 16000 കോടി രൂപ അധിക വരുമാനമായി ലഭിച്ചുവെന്നുമാണ് കണക്കാക്കുന്നത്.എക്‌സൈസ് തീരുവ സര്‍ക്കാര്‍ ഉയര്‍ത്താതിരുന്നെങ്കില്‍ 10 രൂപയോളം വിലയില്‍ കുറവ് പെട്രോളിനും ഡീസലിനും ലഭിക്കുമായിരുന്നു എന്നാണു കണക്കാക്കുന്നത്.സര്‍ക്കാര്‍ കൈക്കലാക്കുന്നതിലും വലിയ കൊള്ളലാഭമാണു എണ്ണക്കമ്പനികള്‍ ജനങ്ങളെ പിഴിഞ്ഞ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്നത്. രാജ്യാന്തര എണ്ണവില കുറഞ്ഞപ്പോള്‍ ആനുകൂല്യം ജനങ്ങളിലേക്കു പൂര്‍ണമായും കൈമാറാതെ എക്‌സൈസ് തീരുവയും മൂല്യ വര്‍ധിത നികുതിയും ഉയര്‍ത്തുകയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തു കൊണ്ടിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























