മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ പരാജയം

മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. മുനിസിപ്പല്‍ കൗണ്‍സില്‍, നഗരപഞ്ചായത്തുകള്‍, മറ്റു പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളടക്കം 345 വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 സീറ്റിലേക്ക് ബിജെപി ഒതുങ്ങി. ഇതോടെ ഭരണകക്ഷിയായ ബിജെപി നാലാം സ്ഥാനത്തായി. 105 സീറ്റുകളില്‍ വിജിച്ച കോണ്‍ഗ്രസ് ആണ് മുന്നില്‍. എന്‍സിപിയും ശിവസേനയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. എന്‍സിപിയ്ക്ക് 80ഉം ശിവസേനയ്ക്ക് 59ഉം വാര്‍ഡുകളില്‍ ജയിക്കാനായി. യുപിയിലും തദ്ദേശതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായിരുന്നു.
മഹാരാഷ്ട്രയില്‍ ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം തിങ്കളാഴ്ച വൈകിയാണ് പുറത്തുവന്നത്. റായ്ഗഡ്, നന്ദുര്‍ബര്‍, അഹമദ്‌നഗര്‍, നന്ദേഡ്, ഒസ്മാനാബാദ്, ഹിങ്കോലി, വാഷിം, ചന്ദ്രപൂര്‍ മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗരപഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. രത്‌നഗിരി, ജല്‍ഗാവ്, ലത്തൂര്‍, യവത്മല്‍, വാര്‍ദ്ധ, ഭന്ദാരാ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
മഹാരാഷ്ട്ര ബിജെപി മന്ത്രിസഭയിലെ ആഭ്യന്തര സഹമന്ത്രി രാം ഷിന്‍ഡെയുടെ ജന്മനാടായ അഹമദ് നഗറിലെ ജാംഖേദില്‍ ബിജെപി തോറ്റു. ധനമന്ത്രി സുധീര്‍ മുന്‍ഗിവാറിന്റെ ചന്ദ്രപൂരിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടിയേറ്റു.
ബിജെപി ഭരണത്തിനേറ്റ ആദ്യ പ്രഹരമാണിതെന്ന് കോണ്‍ഗ്രസും എന്‍സിപിയും അവകാശപ്പെട്ടു. ബിജെപി ശിവസേന സഖ്യസര്‍ക്കാരിന്റെ പരാജയമാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് എന്‍സിപി നേതാവ് ധനജയ് മുണ്ഡെ അവകാശപ്പെട്ടു.കഴിഞ്ഞ വര്‍ഷം നവംബറില്‍ 59 നഗര പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി 254 വാര്‍ഡുകളില്‍ വിജയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























