Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

പത്താന്‍കോട് വ്യോമസേനാ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ചകള്‍ നടന്നതായി റിപ്പോര്‍ട്ട്

12 JANUARY 2016 08:33 PM IST
മലയാളി വാര്‍ത്ത.

പത്താന്‍കോട് വ്യോമസേന താവളത്തില്‍ പലപ്പോഴായി സുരക്ഷാ വീഴ്ചകള്‍ നടന്നതായി റിപ്പോര്‍ട്ട്. 50 രൂപ നല്‍കിയാല്‍ കാലികളെ മേയ്ക്കാന്‍ തദ്ദേശീയര്‍ക്ക് അനുവാദം നല്‍കിയതായും എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ വ്യോമസേനാ കേന്ദ്രത്തില്‍ പ്രവേശിച്ചവരെ കുറിച്ച് അന്വേഷണം നടന്നു വരികയാണ്. ഇതോടെ ഭീകരവാദികള്‍ക്ക് വ്യോമസേനാ കേന്ദ്രത്തിനുള്ളില്‍ നിന്ന് സഹായം ലഭിച്ചതായുള്ള സംശയവും ശക്തമാണ്.

ഫോണ്‍കോളുകളും മറ്റു വിവരങ്ങളും കൂടൂതല്‍ പരിശോധനകള്‍ക്ക് വിധേയമാക്കികൊണ്ട് മാത്രമേ കൂടുതല്‍ നിഗമനങ്ങളിലേക്ക് എത്താന്‍ സാധിക്കുകയുള്ളുവെന്ന് എന്‍ ഐ എ വ്യക്തമാക്കി. ഭീകരര്‍ക്ക് ഇത്തരത്തില്‍ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷണ സംഘത്തിന് നേരത്തെയും സംശയം ഉണ്ടായിരുന്നു. ഭീകരര്‍ വ്യോമസേനാ താവളത്തിനുള്ളില്‍ കടന്നത് പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറി കമ്പിവേലി മുറിച്ച് ചാടികടന്നെന്നാണ് കണ്ടെത്തല്‍.

ഇതേ സമയം ഇവിടെ ഫല്‍ഡ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ടിയിരുന്ന ലൈറ്റുകളുടെ ദിശമാറ്റിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കരസേനയുടെ എഞ്ചിനിയറിംഗ് വിഭാഗത്തിലെ ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ഇതേസമയം കേസുമായി ബന്ധപ്പെട്ട് ഗുരുദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിംഗിന്റെ മറുപടികളില്‍ അന്വേഷണ സംഘത്തിന് തൃപ്തികരമല്ല. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒട്ടേറെപേരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.

ഇതിനിടെ ഇന്ത്യ പാകിസ്ഥാന് കൈമാറിയ ചില സുപ്രധാന രേഖകള്‍ പാകിസ്ഥാന്‍ പരിശോധിച്ചിട്ടില്ലെന്ന് ഇന്ത്യ ആരോപിച്ചു. വധിച്ച ആറു ഭീകരരുടെ ഫോണ്‍ നമ്പറുകള്‍ പാകിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തതല്ലെന്നാണ് പാകിസ്ഥാന്റെ വാദം. ഇതേ സമയം പഞ്ചാബില്‍ നിന്നും അറസ്റ്റു ചെയ്ത ഭീകരരുടെ വിവരങ്ങല്‍ പുറത്തു വിടാനും പാകിസ്ഥാന്‍ തയാറായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (11 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (28 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (37 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends