റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനത്തിനിടെ കാറിടിച്ച് വ്യോമസേന ഉദ്യോഗസ്ഥന്‍ മരിച്ചു

കൊല്‍ക്കത്തയില്‍ വ്യോമസേന ഉദ്യോഗസ്ഥന്‍ റിപ്പബ്ലിക് ദിന പരേഡിനുള്ള പരിശീലനത്തിനിടെ കാറിടിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ പരേഡ് പരിശീലനത്തിന് മേല്‍നോട്ടം വഹിയ്ക്കുകയായിരുന്ന കോര്‍പ്പറല്‍ അഭിമന്യു ഗൗഡ് (30) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30നാണ് സംഭവം.
പാഞ്ഞുവന്ന ഓഡി കാര്‍ അഭിമന്യുവിനെ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. കാര്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇടിച്ചുവീഴ്ത്തിയത്. സാധാരണ പരേഡ് പരിശീലനത്തിനിടെ ഈ റോഡില്‍ സിവിലിയന്‍ വാഹനങ്ങള്‍ കടത്തിവിടാറില്ല. അഭിമന്യുവിനെ ഇടിച്ചിട്ട കാര്‍ ബാരിക്കേഡും തകര്‍ത്ത് മുന്നോട്ട് പോയാണ് നിന്നത്. െ്രെഡവര്‍ ഉടന്‍ ഇറങ്ങിയോടി അപ്രത്യക്ഷനാവുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ അഭിമന്യുവിനെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. കാര്‍ പൊലീസ് പിടിച്ചെടുത്തു. െ്രെഡവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരുകയാണെന്ന് കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ സുരജിത്ത് കര്‍ പുര്‍കായസ്ഥ പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേ സമയം പരേഡ് പരിശീലനത്തിനിടെ ഇവിടേയ്ക്ക് വാഹനങ്ങള്‍ കടത്തിവിടാതെ നോക്കേണ്ടത് പൊലീസിന്റെ ചുമതലയാണെന്നും ഗുരുതര വീഴ്ചയാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിയ്ക്കുന്നതെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























