Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും കേന്ദ്ര സര്‍ക്കാരിന് മൗനം, കോര്‍പറേറ്റുകള്‍ക്ക് കൂട്ട് നില്‍ക്കുന്നതായി ആക്ഷേപം

13 JANUARY 2016 03:22 PM IST
മലയാളി വാര്‍ത്ത.

ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുത്തനെ ഇടിഞ്ഞിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയുന്നില്ല. ആഗോള വിപണിയില്‍ പന്ത്രണ്ട് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ അസംസ്‌കൃത എണ്ണയുടെ വിലവീണ്ടുമിടിഞ്ഞ് ബാരലിന് 28.73 ഡോളര്‍ (2000 രൂപ) നിരക്കിലെത്തി. 159 ലിറ്ററാണ് ഒരു ബാരല്‍. അതായത് ഇപ്പോഴത്തെ നിലവാരമനുസരിച്ച് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന്റെ വില 12.50 രൂപയാണ്. ഒരു കുപ്പി കുടിവെള്ളത്തിന് 15 മുതല്‍ 20രൂപ വരെ നല്‍കേണ്ടിടത്താണിത്. ഇന്ധന വിലയിടിവിലന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് മാത്രം. പെട്രോള്‍ വില കൂട്ടുമ്പോള്‍ എണ്ണക്കമ്പനികള്‍ ഉന്നയിക്കുന്ന കാരണം ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നുവെന്നായിരുന്നു. എന്നാല്‍ വില ഇപ്പോള്‍ കൂപ്പുകുത്തിയിട്ടും രാജ്യത്ത് ഇന്ധനവിലയില്‍ വന്നത് അഞ്ചോ ആറോ രൂപയുടെ മാറ്റം മാത്രം. വലിയ തോതില്‍ വിലക്കുറവുണ്ടായിട്ടും ജനങ്ങളെ പിഴിയുന്ന സര്‍ക്കാരിന്റെ കണ്ണില്‍ ഇതൊന്നും കണ്ട ഭാവമില്ല.
വിലത്തകര്‍ച്ച ജനങ്ങളുടെ പോക്കറ്റ് കൊള്ളയടിക്കാനുള്ള അവസരാമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ക്രൂഡ് ഓയില്‍ വിലയില്‍ വരുന്ന കുറവനുസരിച്ച് എണ്ണ കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ കുറവു വരുത്താന്‍ തുനിഞ്ഞാല്‍ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച് വില കുറയാതെ നോക്കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ മാത്രം മൂന്നു തവണയാണ് പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയത്.
ക്രൂഡ് ഓയില്‍ വില പിന്നോട്ടടിക്കാന്‍ തുടങ്ങിയ 2014 പകുതി മുതല്‍ ഇതുവരെ 70 ശതമാനത്തില്‍ അധികം വിലയിടിഞ്ഞു കഴിഞ്ഞു. അതേസമയം, ഇതനുസരിച്ച് ആഭ്യന്തര വിപണിയില്‍ ഇന്ധനവിലയില്‍ ഉണ്ടായ കുറവ് 20 ശതമാനം മാത്രമാണ്. 2015-16 സാമ്പത്തിക വര്‍ഷത്തില്‍ പെട്രോളിന്റെ അടിസ്ഥാന എക്‌സൈസ് തീരുവയില്‍ വരുത്തിയ വര്‍ധന 7.73 രൂപയാണ്. ഡീസലിന്റേത് 7.83 രൂപയും. എക്‌സൈസ് തീരുവ വര്‍ധിപ്പിച്ച ഈ നടപടികള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.97 രൂപയും കുറഞ്ഞേനെയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയാകുന്നതിന് മുമ്പ് ഇന്ധനവില ഉയരുന്നതിനെ കുറിച്ച് മോഡി നിരന്തരം പഴി പറഞ്ഞ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ ഇക്കാലത്ത് ഒര്‍ക്കുന്നത് നന്നായിരിക്കും. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഇന്ധനവില കുറക്കുമെന്ന വാദവും പാലിക്കാന്‍ പ്രധാനമന്ത്രിക്കായില്ല.
ക്രൂഡ് ഓയില്‍ വില ബാരലിന് 108 ഡോളര്‍ വിലയുള്ളപ്പോള്‍ അന്ന് 72 രൂപയാണ് പെട്രോളിന് ഈടാക്കിയത്. ഇപ്പോള്‍ ക്രൂഡിന് വില 31 ഡോളറോളമായി കുറഞ്ഞിട്ടും 64 രൂപയാണ് രാജ്യത്ത് പെട്രോള്‍ വില. ഇന്ത്യയുടെ അയല്‍രാജ്യങ്ങളിലെ ജനങ്ങള്‍ ആഗോള വിപണിയിലെ വിലത്തകര്‍ച്ച ആസ്വദിക്കുമ്പോഴാണ് മോഡി സര്‍ക്കാരിന്റെ ഈ പകല്‍ക്കൊള്ള. വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് കിട്ടുന്നില്ല. രാജ്യത്ത് പൊതുവിലക്കയറ്റം രൂക്ഷമായിട്ടും ഇന്ധനവില കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കോര്‍പറേറ്റുകള്‍ക്ക് വന്‍തോതില്‍ നികുതിയിളവ് അനുവദിക്കാനാണ് സര്‍ക്കാര്‍ ഈ അവസരത്തെ ഉപയോഗിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (12 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (29 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (38 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (7 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (10 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (10 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

പിണറായി രാജി വയ്ക്കും..?!  (14 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (14 hours ago)

Malayali Vartha Recommends