ബുള്‍ബുള്‍ പോര് നിരോധിച്ചു

ഗുവാഹത്തി ഹൈക്കോടതി ബുള്‍ബുള്‍ പോര് നിരോധിച്ചു. മൃഗക്ഷേമ ബോര്‍ഡിന്റെ പരാതിയില്‍ ജസ്റ്റിസ് റൂമി കുമാരി ഭുക്കാനാണ് ഈ മാസം 20 വരെ ബുള്‍ബുള്‍ പോരിന് നിരോധനം ഏര്‍പ്പെടുത്തിയത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുള്‍ബുള്‍ പോര് നിരോധിക്കേണ്ടതില്ലെന്ന ഗുവാഹത്തി ഹൈക്കോടതിയുടെ മുന്‍ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിരോധനം ഏര്‍പ്പെടുത്തുന്നതായുള്ള വിധി വന്നത്.
അസമിലെ കാംറുപ്പ് ജില്ലയിലാണ് 400 വര്‍ഷം പഴക്കമുള്ള ബുള്‍ബുള്‍ പോര് നടന്നുവന്നിരുന്നത്. ഭോഗാലി ബിഹു എന്ന വിളവെടുപ്പ് ഉത്സവത്തോട് അനുബന്ധിച്ചാണ് ബുള്‍ബുള്‍ പക്ഷികളെ ഉപയോഗിച്ചുള്ള പോര് നടത്തിവന്നിരുന്നത്. ബുള്‍ബുള്‍ പക്ഷികള്‍ 1972 ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പോരിന് ഉപയോഗിക്കാനായി ഗ്രാമീണര്‍ ഇവയ്ക്ക് ലഹരി നല്‍കുകയും പോരിന് തലേന്ന് പട്ടിണിയ്ക്കിട്ട് പീഡിപ്പിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























