മോഡിയോടൊപ്പം പക്പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ കല്യാണത്തിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പങ്കെടുത്തതായി റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പാക് സന്ദര്‍ശനവും നവാസ് ഷെരീഫിന്റെ കൊച്ചുമകളുടെ വിവാഹത്തില്‍ പങ്കെടുക്കലുമെല്ലാം പുതിയ വഴിത്തിരിവിലേക്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വീട്ടില്‍ വന്നുപോയതിന് പിന്നാലെ അധോലോക നായകന്‍ എത്തിയതായാണ് അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ദേശീയ മാദ്ധ്യമമായ ഐ.ബി.എന്‍.7 ആണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവിട്ടിരിക്കുന്നത്. മോദി മടങ്ങിയതിന്റെ പിറ്റേന്നാണ് ദാവൂദ് കുടുംബസമേതം റാവല്‍പിണ്ടി പാലസില്‍ പ്രധാനമന്ത്രിയുടെ കൊച്ചുമകള്‍ മെഹ്‌റൂണ്‍ നിസയുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് പാക്കിസ്ഥാനില്‍ എത്തിയത്. നിസയെ അനുഗ്രഹിച്ച മോദി തനിക്കു പിന്നാലെയെത്തുന്ന അതിഥിയാരാണെന്ന് അറിയും മുന്‍പ് ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
മുംബൈയിലുള്ള മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനായ ബാല്‍ജീത് പര്‍മറില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഐ.ബി.എന്‍.7 പറയുന്നത്. മുംബൈയില്‍ നിന്നുള്ള ഒരു ബസിനസ്സുകാരനും മറ്റ് ചിലരും ദാവൂദിനൊപ്പം ചടങ്ങില്‍ പങ്കെടുത്തതായി പറയുന്നു.
ദാവൂദ് ഒരു വലിയ വിവാഹവിരുന്നില്‍ പങ്കെടുക്കുന്ന വിവരം അടുത്ത അനുയായി ഛോട്ടാ ഷക്കീലില്‍ നിന്ന് രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 26ന് നടക്കുന്ന ദാവൂദിന്റെ വിവാഹ വാര്‍ഷിക ആഘോഷമാണിതെന്നാണ് ഐ.ബിക്ക് ലഭിച്ച വിവരം.
അതേസമയം മോദിയുടെ പാക് സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ വേണ്ടിയാണ് ഇത്തരം പ്രചരണങ്ങള്‍ എന്നാണ് ബിജെപി കരുതുന്നത്.ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളില്‍ ഒന്നാമനാണ് ദാവൂദ് ഇബ്രാഹിം. മുംബൈ സ്‌ഫോടന പരമ്പരകളിലെ പ്രധാന ആസൂത്രകനായ ദാവൂദ് പാക്കിസ്ഥാനില്‍ അഭയം പ്രപിച്ച വിവരം ഇന്ത്യയ്ക്കും ലോകരാഷ്ട്രങ്ങള്‍ക്കും വ്യക്തമായി അറിയുകയും ചെയ്യാം. അങ്ങനെയുള്ള ദാവൂദിനെ പിടികൂടാന്‍ ഇന്ത്യ ശ്രമം നടത്തുന്നുണ്ടെങ്കിലും ദാവൂദിനെ വിട്ടുനല്‍കണം എന്ന് പാക്കിസ്ഥാനോട് ശക്തമായി പറയാന്‍ രാജ്യത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പാക്കിസ്ഥാനില്‍ സുഖജീവിതം നയിക്കുന്ന അധോലോക നായകന് പാക് പ്രധാനമന്ത്രിയുമായി അടുത്ത ബന്ധമാണ് എന്ന വിധത്തിലാണ് വാര്‍ത്തകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























