ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നും മുന്‍ ലോകസുന്ദരി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ശീതികരിച്ച കാത്തിരിപ്പിന് വിരാമം. മുന്‍ ലോകസുന്ദരി ഡയാന ഹൈഡന് പെണ്‍കുഞ്ഞ് ജനിച്ചു. ശനിയാഴ്ച്ചയാണ് കുഞ്ഞ് ജനിച്ചത്. എട്ട് വര്‍ഷങ്ങളായി ശീതീകരിച്ച് സൂഷിച്ച അണ്ഡത്തില്‍ നിന്നുമാണ് കുഞ്ഞ് ജനിച്ചത്. 3.5 കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് 55 സെന്റീമീറ്റര്‍ ഉയരമുണ്ട്.
വൈദ്യശാസ്ത്രത്തിന്റെ മൂന്നേറ്റത്തില്‍ ഒരു പൊന്‍ തൂവല്‍ കൂടിയാണ് ഡയാനയുടെ കുഞ്ഞിന്റെ ജനനം. ഒരു ദശാബ്ദം മുമ്പുവരെ ശീതികരിച്ച അണ്ഡത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളുടെ ജനനം സാങ്കേതികമായി ബുദ്ധിമുട്ടിലായിരുന്നു. എന്നാല്‍ ഡയാനയുടെ കുഞ്ഞിന്റെ ജനനത്തോടെ ഇതാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.
അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതിനെക്കുറിച്ച് വായിച്ചറിഞ്ഞതിനെ തുടര്‍ന്ന് 32 ാം വയസ്സിലാണ് ഡയാന ഇതിനെക്കുറിച്ച് ആലോചിച്ചത്. തുടര്‍ന്ന് 2007 ഒക്‌ടോബര്‍ നും 2008 മാര്‍ച്ചിനുമിടയില്‍ പതിനാറ് അണ്ഡങ്ങള്‍ ഇന്‍ഫെര്‍ട്ടിലിറ്റി സ്‌പെഷ്യലിസ്റ്റ് ഡോ. നന്ദിത പല്‍ഷേത്കറുടെ നിദേശപ്രകാരം ശീതീകരിച്ച് സൂക്ഷിക്കുകയായിരുന്നു.
രണ്ട് കാരണങ്ങളാലാണ് താന്‍ അണ്ഡം സൂക്ഷിച്ച് വച്ചതെന്ന് ഡയാന പറയുന്നു. ഒന്നാമതായി തന്റെ കരിയറുമായി തിരക്കിലായതിനാലും രണ്ടാമത് തനിക്ക് ഇണങ്ങിയ വരനെ കണ്ടെത്തുന്നതിനുമായിരുന്നു. നാല്‍പതാം വയസ്സിലായിരുന്നു ഡയാനയുടെ ജീവിതത്തിലേക്ക് കോളിന്‍സ് ഡിക്ക് എത്തുന്നത്. എന്നാല്‍ ഈ സമയം ഡയാനയുടെ ഗര്‍ഭപാത്രത്തെ സ്വാഭാവിക ഗര്‍ഭധാരണത്തിന് തടസ്സമുണ്ടാക്കുന്ന എന്‍ഡിയോമെട്രിസ് എന്ന രോഗം ബാധിച്ചിരുന്നു. ഇതോടെയാണ് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡത്തില്‍ നിന്നും ടെസ്റ്റ് ട്യൂബ് ശിശുവെന്ന ആശയം ഇരുവരും സ്വീകരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























