ഒറ്റ, ഇരട്ട വാഹനനിയന്ത്രണം തടയില്ലെന്ന് സുപ്രീം കോടതി

ഡല്‍ഹി സര്‍ക്കാര്‍ ജനുവരി ഒന്ന് മുതല്‍ കൊണ്ടുവന്ന ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിലുള്ള വാഹനനിയന്ത്രണം തടയില്ലെന്ന് സുപ്രീം കോടതി. വാഹനനിയന്ത്രണത്തിന്റെ രണ്ടാഴ്ചത്തെ കാലാവധി നാളെ അവസാനിയ്ക്കാനിരിയ്‌ക്കെയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വായു മലിനീകരണം ജനജീവിതം ദുസ്‌സഹമാക്കിയിരിയ്ക്കുകയാണ്. നിരവധി പേര്‍ മരണമടയുന്നു. ഇത് കുറയ്ക്കാനായി ഡല്‍ഹി സര്‍ക്കാര്‍ കൊണ്ടുവന്ന മാതൃകാപരമായ നടപടിയുമായി എല്ലാവരും സഹകരിയ്ക്കണമെന്നും ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ പറഞ്ഞു.
താന്‍ അടക്കമുള്ള സുപ്രീം കോടതി ജഡ്ജിമാര്‍ വാഹനനിയന്ത്രണത്തോട് പൂര്‍ണമായും സഹകരിയ്ക്കുമെന്നും ജസ്റ്റിസ് ഠാക്കൂര്‍ വ്യക്തമാക്കി. അതേ സമയം വാഹനനിയന്ത്രണം നാളെ വരേയെ ഉണ്ടാകൂ എന്നും കൂടുതല്‍ വിശദമായി പരിശോധിച്ച ശേഷം തുടരുന്ന കാര്യം തീരുമാനിയ്ക്കുമെന്നുമാണ് ഡല്‍ഹി സര്‍ക്കാരിന്റെ നിലപാട്. വാഹനനിയന്ത്രണം തുടരാന്‍ അനുവദിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയത്. നേരത്തെ പൊതു ഗതാഗത സംവിധാനത്തിലെ അപര്യാപ്തത ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുമെന്നത് കൊണ്ട് നിയന്ത്രണം ഒരാഴ്ച പോരേ എന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























