ബിഹാറില്‍ സമൂസക്ക് നികുതി വര്‍ദ്ധിപ്പിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍

ബിഹാറിലെ പ്രധാന വിഭവങ്ങളായ സമൂസയും കച്ചോരിയും ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ ഒന്നിന് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തുമ്പോഴുണ്ടാകുന്ന നികുതി നഷ്ടം പരിഹരിക്കാനാണ് നികുതി ഏര്‍പ്പെടുത്താന്‍ ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
4000 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഇതിനെ മറികടക്കാന്‍ 12 സാധനങ്ങള്‍ക്കുള്ള മൂല്യവര്‍ദ്ധിത നികുതി ഉയര്‍ത്താനാണ് തീരുമാനം. വിജ്ഞാപനം പുറത്തുവന്നാലുടന്‍ നികുതി നയം അവതരിപ്പിക്കും. കിലോ 500 രൂപയ്ക്ക് മുകളില്‍ വിലവരുന്ന മധുരപലഹാരങ്ങള്‍ക്ക് 13.5 ശതമാനം അധിക നികുതി ഏര്‍പ്പെടുത്തും.
കൂടാതെ ഭക്ഷ്യവസ്തുക്കളായ സമൂസ, കച്ചോരി, നംകിന്‍ എന്നിവയ്ക്കും 13.5 ശതമാനം മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനാണ് മന്ത്രിസഭാ തീരുമാനമെന്ന് കാബിനറ്റ് മുഖ്യസെക്രട്ടറി അറിയിച്ചു. മധുരപലഹാരങ്ങള്‍ക്ക് പുറമെ വസ്ത്രം, കോസ്‌മെറ്റിക്‌സ്, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവയ്ക്കും അധിക നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ നീക്കം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























