Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...


രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി


സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..

ബംഗാളിലെ വിഎസായി ബുദ്ധദേവ്, ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനെ പരസ്യമായി ക്ഷണിച്ച് മുന്‍ മുഖ്യമന്ത്രി

18 JANUARY 2016 08:31 AM IST
മലയാളി വാര്‍ത്ത.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കൈകോര്‍ക്കാന്‍ കോണ്‍ഗ്രസിനെ പരസ്യമായി ക്ഷണിച്ച് മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യ സിപിഎം ദേശീയ നേതൃത്വത്തെ വെട്ടിലാക്കി. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച രാഷ്ട്രീയ അടവു നയവുമായി ഒത്തുപോകുന്ന രീതിയില്‍ മാത്രമാവും തിരഞ്ഞെടുപ്പു തന്ത്രങ്ങളെന്ന് പൊളിറ്റ് ബ്യൂറോ തിരുത്തല്‍ പ്രസ്താവനയിറക്കി.
ബംഗാളിലെ ഇടതു ഭരണത്തിന്റെ പതനം തുടങ്ങിവച്ച സിംഗൂറില്‍ നടത്തിയ റാലിയിലാണ് ബുദ്ധദേവ് കോണ്‍ഗ്രസിനെ ക്ഷണിച്ചത്. \'എന്താണു കോണ്‍ഗ്രസ് നേതൃത്വം ഇപ്പോള്‍ ചിന്തിക്കുന്നത്? നമ്മള്‍ തനിച്ചല്ല. വരുക, അണിചേരുക. ജനാധിപത്യ വിരുദ്ധ സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്ലാ പ്രതിപക്ഷ കക്ഷികളും കൈകോര്‍ക്കണം\' ബുദ്ധദേവ് പറഞ്ഞു. ബുദ്ധദേവിനെ തിരുത്തിയെന്നോണം പിബി ഇന്നലെ ഇറക്കിയ പ്രസ്താവനയിങ്ങനെ: \'വരാന്‍ പോകുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കാന്‍ പോകുന്ന തന്ത്രത്തെക്കുറിച്ച് ഒട്ടേറെ ഊഹാപോഹങ്ങളുണ്ട്. 21ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ച രാഷ്ട്രീയ അടവു നയവുമായി ഒത്തുപോകുന്ന രീതിയില്‍ മാത്രമാവും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍. ഓരോ സംസ്ഥാനത്തെയും തിരഞ്ഞെടുപ്പു തന്ത്രത്തെക്കുറിച്ച് പിബിയും കേന്ദ്ര കമ്മിറ്റിയും ഉചിത സമയത്തു തീരുമാനമെടുക്കും.\'
എന്നാല്‍, കോണ്‍ഗ്രസുമായി കൂട്ടുചേരണമെന്ന ബംഗാള്‍ സിപിഎമ്മിന്റെ നിലപാടില്‍ മാറ്റമില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോ ഇല്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനിച്ചത്. ഇത് കഴിഞ്ഞ മാസം കൊല്‍ക്കത്തയില്‍ ചേര്‍ന്ന പഌനത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു. അതിനുശേഷവും പരസ്യമായ ആഹ്വാനത്തിനു ബുദ്ധദേവ് തുനിഞ്ഞത് പിബിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതാണു ബുദ്ധിപരമെന്നാണ് ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ നിലപാട്. എന്നാല്‍, കോണ്‍ഗ്രസുമായി പരസ്യമായി ധാരണയുണ്ടാക്കുന്നത് കേരളത്തില്‍ ബിജെപി ആയുധമാക്കുമെന്നതു കണക്കിലെടുക്കണമെന്നും മണ്ഡലങ്ങളില്‍ രഹസ്യമായ നീക്കുപോക്കു മതിയെന്നുമാണ് മറ്റു പല നേതാക്കളുടെയും നിലപാട്. കോണ്‍ഗ്രസ് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടുമില്ല.
അപ്പോഴും, കോണ്‍ഗ്രസുമായി കൂട്ടുകെട്ടിനുണ്ടെന്നോ ഇല്ലെന്നോ തറപ്പിച്ചു പറയാന്‍ പിബി തയാറാവുന്നില്ലെന്നതു ശ്രദ്ധേയമാണ്. പാര്‍ട്ടി കോണ്‍ഗ്രസിലെടുത്ത തീരുമാനത്തിന് അനുസൃതമായ തിരഞ്ഞെടുപ്പു തന്ത്രം എന്നു പറയുമ്പോഴും ഉചിത സമയത്തു തീരുമാനമെടുക്കുമെന്ന് കൂട്ടിച്ചേര്‍ക്കേണ്ടിവരുന്നത് ആശയക്കുഴപ്പത്തിനു തെളിവായാണ് സൂചിപ്പിക്കപ്പെടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (10 minutes ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (29 minutes ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (43 minutes ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (1 hour ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (1 hour ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (1 hour ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (1 hour ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (1 hour ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (2 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (2 hours ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (2 hours ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (9 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (9 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (9 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (12 hours ago)

Malayali Vartha Recommends