ഈ കളിയാക്കല്‍ ആര്‍.എസ്.എസിനോട്... നീളം കുറഞ്ഞ നിക്കറും ഇട്ടുകൊണ്ട് ജനങ്ങളുടെ മുമ്പില്‍ വരാന്‍ നാണമില്ലേ?

ആര്‍എസ്എസിനേയും നേതാക്കളേയും കളിയാക്കി ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവി രംഗത്ത്. ആര്‍എസ്എസിന് ലാത്തിയുമായി നടക്കാം. എന്നാല്‍ പാര്‍ട്ടി യോഗത്തില്‍ ആര്‍ജെഡിക്കാര്‍ ലാത്തിയുമായി എത്തിയാല്‍ ആര്‍എസ്എസുകാര്‍ തന്നെ കളിയാക്കും. ആര്‍ജെഡി ദേശീയ എക്‌സിക്യൂട്ടീവിലാണ് റാബ്‌റി ദേവി ആര്‍.എസ്.എസുകാരെ കളിയാക്കിയത്.
എന്ത് തരം സംഘടനയാണ് ആര്‍എസ്എസ്. മുതിര്‍ന്ന ആളുകള്‍ പോലും കാക്കി നിക്കറുമിട്ട് നടക്കുന്നു. പൊതുജനത്തിന് മുന്നില്‍ ഹാഫ് പാന്റുമിട്ട് വരാന്‍ ഇവര്‍ക്ക് നാണമില്ലേ എന്നായിരുന്നു തനത് ശൈലിയില്‍ റാബ്‌റിയുടെ ചോദ്യം. ബിഹാറിലെ മഹാസഖ്യം തകരാതെ മുന്നോട്ട് പോകുമെന്നും റാബ്‌റി പറഞ്ഞു. അത് കാലത്തിന്റെ ആവശ്യമാണ്. ഐക്യത്തോടെ പോയാല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 20 കൊല്ലം ബീഹാര്‍ ഭരിക്കാനാകും. പരസ്പരം കാലുവാരിയാല്‍ അത് പ്രയാസവുമാകുംറാബ്‌റി പറഞ്ഞു.
സര്‍ക്കാര്‍ ഡോക്ടറെ ലാലു പ്രസാദ് വിളിച്ച് നിര്‍ദ്ദേശം കൊടുത്തത് വിവാദമാക്കിയതിനേയും റാബ്‌റി വിമര്‍ശിച്ചു. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ ലാലുവിന് അവകാശമുണ്ട്. അതാണ് അദ്ദേഹം ചെയ്തത്. ബിഹാറിലെ ജനങ്ങള്‍ക്കോ മറ്റുള്ളവര്‍ക്കോ അതില്‍ പ്രശ്‌നമൊന്നുമില്ല. ബിജെപിക്കാര്‍ മാത്രമാണ് അതിനെ വിവാദമാക്കുന്നത്. ഇത്തരം പ്രതികരണങ്ങളെ അവഗണിച്ച് മുന്നോട്ട് പോകുമെന്നും അവര്‍ ആര്‍ജെഡി പ്രവര്‍ത്തകരോട് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























