പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ യുവതിയെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്തു

പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ യുവതിയെ വെടിവച്ച് കൊന്നശേഷം ജീവനൊടുക്കി. തന്നെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്ല്യം ചെയ്തതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
ദ്വാരക സെക്ടര്‍ നാലില്‍ ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. പാര്‍ക്കില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസിലെ സബ് ഇന്‍സ്‌പെക്ടറായ വിജേന്ദര്‍ ഡല്‍ഹി ഉത്തംനഗര്‍ സ്വദേശിനിയായ നിക്കിക്കുനേരെ സര്‍വ്വീസ് പിസ്റ്റള്‍ ഉപയോഗിച്ച് നാല് തവണ വെടി ഉതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്വയം വെടിഉതിര്‍ത്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു. യുവതി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിജേന്ദറിനെ എയിംസ് ആശുപത്രിയിലെ ട്രോമാസെന്ററില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു.
ഭര്‍ത്താവുമായി അകന്നു കഴിയുന്ന യുവതിയുമായി മുന്നു വര്‍ഷമായി വിജേന്ദര്‍ അടുപ്പത്തിലായിരുന്നു. ഇതിനിടെ മറ്റൊരു യുവതിയെ വിവാഹം ചെയ്തു. വിവാഹത്തിന് ശേഷവും ഇരുവരും അടുപ്പം തുടര്‍ന്നു. ഭാര്യയെ ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് കൊല്ലപ്പെട്ട നിക്കിയുടെ ആവശ്യം വിജേന്ദര്‍ അംഗീകരിച്ചില്ല. വീണ്ടും ഇതേ ആവശ്യവുമായി എത്തിയതോടെയാണ് നിക്കിയെ വിജേന്ദര്‍ കൊലപ്പെടുത്തിയത്. രാജസ്ഥാന്‍ സ്വദേശിയായ വിജേന്ദറിനെതിരെ ഗാര്‍ഹിക പീഡനത്തിന് ഭാര്യ കേസ് കൊടുത്തിരുന്നതായി പൊലീസ് ജോയിന്റ് കമ്മീഷണര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























