Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമത്തിന് സാധ്യത എന്ന് ഇന്റലിജന്റ്‌സ് ബ്യൂറോ

20 JANUARY 2016 10:36 PM IST
മലയാളി വാര്‍ത്ത.

ജനുവരി 23 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തീവ്രവാദ ആക്രമത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്റ്‌സ് ബ്യൂറോയാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐ.ബിയുടെ നിരീക്ഷണത്തിലായിരുന്ന ബംഗ്ലാദേശിലുള്ള ഒരു മൊബൈല്‍ നമ്പരിലേയ്ക്ക് വന്ന സന്ദേശത്തെ തുടര്‍ന്നാണ് ഇന്റലിജന്റസ് വിഭാഗം സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
പാകിസ്താനുമായി ബന്ധമുള്ള നമ്പരിലേക്ക് ജനുവരി പതിനഞ്ചിനാണ് സന്ദേശം എത്തിയത്. ഡോക്ടര്‍ മരുന്ന് കൊണ്ടുവരുമെന്നായിരുന്നു സന്ദേശം. ഇതൊരു രഹസ്യ കോഡാണെന്നാണ് ഇന്റലിജന്റസ് ബ്യുറോ നല്‍കുന്ന വിവരം. ആക്രമണ ഭീഷണിയെക്കുറിച്ച് എല്ല സേനാ വിഭാഗങ്ങള്‍ക്കും പോലീസ് മേധാവികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹിസ്ബ് ഉദ് തഹിറീര്‍ എന്ന സംഘടനയാണ് ആക്രമണത്തിന് ലക്ഷ്യമിട്ടിരിക്കുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 23 കേന്ദ്രങ്ങളില്‍ ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായാണ് ഇന്റലിജന്റ്‌സ് ബ്യൂറോ നല്‍കുന്ന വിവരങ്ങള്‍. നേരത്തെ തീവ്രവാദ ആക്രമണം നടന്ന ഗുര്‍ദാസ്പൂരും പത്താന്‍കോട്ടും തീവ്രവാദികളുടെ ലക്ഷ്യത്തിലുണ്ടെന്നും ഇന്റലിജന്റ് ബ്യറോ പറയുന്നു.
സുരക്ഷയുടെ ഭാഗമായി സേനാവിഭവഗങ്ങള്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും, സേനാ ആസ്ഥാനങ്ങളുടെ സുരക്ഷ പരിശോധിക്കുകയും ചെയ്യണമെന്നും ഐ.ബി അറിയിച്ചിട്ടുണ്ട്. ഷോപ്പിങ് മാളുകള്‍ , മാര്‍ക്കറ്റുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയൊക്കെയാകാം ലക്ഷ്യമെന്നും ഇന്റലിജന്റസ് ബ്യൂറോ മുന്നറിയിപ്പ് നല്‍കുന്നു. ജയ്‌ഷേ ഇ മുഹമ്മദ് , ലഷ്‌കര്‍ ഇ തോയിബ എന്നീ തീവ്രവാദ സംഘടനകളുടെ സഹായത്തോടെയാകും ആക്രമണമെന്ന് ഇന്റലിജന്റസ് ബ്യുറോ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോർവീജിയൻ സൂപ്പർ താരം എർലിങ് ഹാലൻഡിന്റെ ഇരട്ടഗോൾ മികവിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സുഖകരമായ വിജയത്തുടക്കം...  (5 minutes ago)

ബാഴ്‌സലോണയുടെ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം...  (11 minutes ago)

12 രാശികളുടെയും കൃത്യമായ ചന്ദ്രരാശിഫലം!  (49 minutes ago)

സംസ്ഥാനത്തെ പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാൻ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ച് കെഎസ്ആർടിസി  (1 hour ago)

മണിക്കൂറുകളുടെ മാത്രം ഇടവേളയിൽ സഹോദരിമാർ മരിച്ചു...  (1 hour ago)

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല ജേഴ്‌സി തന്നെ ധരിക്കും...  (1 hour ago)

അമിത വേഗതയിൽ എത്തിയ കാർ നിയന്ത്രണം വിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ് കയറി... അഞ്ച് പേർക്ക് ​ഗുരുതര പരുക്ക്  (2 hours ago)

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം... ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും  (2 hours ago)

രാജ്യത്തെ വിദ്യാർത്ഥി ഹോസ്റ്റലുകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി സുപ്രീംകോടതി  (2 hours ago)

ഡൽഹി മുൻ ചീഫ് സെക്രട്ടറിയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന രാകേഷ് മേത്ത മരിച്ച നിലയിൽ...  (2 hours ago)

തെരച്ചിലിനൊടുവിൽ... അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്തി  (3 hours ago)

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (3 hours ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (3 hours ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (4 hours ago)

Malayali Vartha Recommends